Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക്കി കണ്ടില്ല. ഫളക്‌സിലൂടെ വളരുന്ന രാഷ്ട്രീയ പ്രതിഛായ മറ്റൊരുവിധത്തിലും കിട്ടില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കിയിരിക്കുന്നു.

07 FEBRUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്

സിപിഎമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്; വോട്ടവകാശം പുനസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത്; സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് തകര്‍ന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക്കി കണ്ടില്ല. ഫളക്‌സിലൂടെ വളരുന്ന രാഷ്ട്രീയ പ്രതിഛായ മറ്റൊരുവിധത്തിലും കിട്ടില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കിയിരിക്കുന്നു. ഓരോ രാഷ്ട്രീയ കക്ഷിയും തങ്ങളുടെ വാര്‍ഡ് പ്രതിനിധിമുതല്‍ മുകളിലോട്ടുള്ള അതായത് ദേശീയ നേതാക്കള്‍ വരെയുള്ളവരുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിശ്ചിത ദിവസം കഴിഞ്ഞ് ഇവ എടുത്തു മാറ്റുന്ന ശീലമില്ലെന്നും നമുക്കറിയാം.

ഒരാളിനെ ഏതെങ്കിലും പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്താല്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്നിറങ്ങിയാലും റോഡുവക്കിലൊക്കെ പഴയ ഫ്‌ളകസ് കാണാന്‍ കഴിയും . ഇങ്ങനെ ഫ്‌ളക്‌സ് പ്രചരണത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് ഹൈക്കോടതി റോഡുവക്കിലെ ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും മാറ്റണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയത്. നിര്‍ദ്ദേശം വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കോടതി ചോദിക്കുന്നു എങ്ങനെ ഫ്‌ളക്‌സുകള്‍ മാറ്റും. ഭരിക്കുന്ന ഭരണകര്‍ത്താക്കളുടെ ചിരിക്കുന്ന മുഖമാണെല്ലോ റോഡിലെല്ലാം. അതെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കുകയാണെന്നാണ് കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്.

അനധികൃത ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസവും  വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എറ്റവും ഉന്നതന്റെ ഉള്‍പ്പെടെ മുഖം വച്ചാണ് ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ ആരോടു പറയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ചോദിച്ചു. കോടതി ഇക്കാര്യത്തില്‍ ഇതുവരെ കാട്ടിയ സമചിത്തതയും ക്ഷമയും ബലഹീനതയാണെന്നാണു കരുതിയിരിക്കുന്നത്. അതല്ലെന്നു കാണിക്കേണ്ട സമയമായെന്നു കോടതി പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും സത്യവാങ്മൂലം നല്‍കാതിരുന്നതിനു വ്യവസായ സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു. ഇന്ന് സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വന്‍തോതില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചെന്നും ഇവ കൊച്ചി കോര്‍പറേഷന്‍ നീക്കം ചെയ്യേണ്ട സാഹചര്യമാണെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അറിയിച്ചിരുന്നു. എന്ത് അധികാരത്തിലും എന്ത് രീതിയിലുമാണു ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതെന്നതില്‍ വ്യവസായ വകുപ്പു സെക്രട്ടറി വിശദീകരണം നല്‍കാന്‍ ജനുവരി 24ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ രണ്ടു ദിവസം കൂടി സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണു കോടതി വിമര്‍ശിച്ചത്.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ കാര്യങ്ങള്‍ പരിതാപകരമാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്‍ അറിയിച്ചു. പേട്ടയില്‍ മേല്‍പാലത്തിന്റെ തുടക്കത്തില്‍ വശങ്ങളിലെ കാഴ്ച മറച്ച് രണ്ട് ഫ്‌ലെക്‌സുകള്‍ വച്ചിട്ടുണ്ട്. ഇവിടെ ഞായറാഴ്ച കാര്‍ ബൈക്കിലിടിച്ച സംഭവമുണ്ടായി. അനധികൃതമായിട്ടുള്ളവ നീക്കം ചെയ്തിട്ടും പുതിയത് സ്ഥാപിക്കുകയാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കില്‍ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും നഗരസഭയുടെ അഭിഭാഷകന്‍ അറിയിച്ചു. ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഫ്‌ളകസ് നിര്‍മ്മാണ , അച്ചടി സ്ഥാപനങ്ങളുടെ നിലനില്പിനെ കരുതി സര്‍ക്കാര്‍ ഫ്‌ളകസുകള്‍ക്ക് വലിയ നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിരുന്നില്ല.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. നാട്ടിലെങ്ങും പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ചിരിക്കുന്ന മുഖമാണ് ജനം കാണുന്നത്. സാര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും , റോഡിന്റെയും തോടിന്റെയും ഉത്ഘാടനവുമെല്ലാം ഫ്‌ളക്‌സ് രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. തുക അനുവദിച്ചാലും ഫ്‌ളകസ്, തറക്കല്ലിടല്‍ ഫ്‌ളകസ്, ഉത്ഘാടന ഫ്‌ളക്‌സ്, ആശംസാ ഫ്‌ളകസ്, ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുടെ ഫ്‌ളകസ് ബോര്‍ഡുകള്‍. ഭാരത് ജോഡോ യാത്രയ്ക്കായി ഒരുക്കിയ കൂറ്റന്‍ ബോര്‍ഡുകള്‍ ഇപ്പോഴും അതേപടി തന്നെ നില്ക്കുകയാണ്. ഫ്‌ളക്‌സുകള്‍ വരുത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തില്‍ മാത്രം യാതൊരു മാറ്റവുമില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (13 minutes ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (31 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (44 minutes ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (1 hour ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (1 hour ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (1 hour ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (2 hours ago)

മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (2 hours ago)

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (2 hours ago)

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (3 hours ago)

സ്വർണ വിലയിൽ വർദ്ധനവ്..  (3 hours ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends