Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

05 DECEMBER 2025 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി ;ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് വന്നത് അടിസ്ഥാന രഹിതമായ വാർത്ത; തുറന്നടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിട്ടും 45 വർഷമായി തിരുവനന്തപുരം നഗരസഭ ഭരിയ്ക്കുന്നത് വെള്ളരിയ്ക്കാപ്പട്ടണം പോലെയാണന്നും, നഗരസഭയിൽ നടന്ന അഴിമതികളിൽ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേക്ഷണം വരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയാണ് സിപിഎമ്മിൻ്റെ ലക്ഷ്യവും രാഷ്ട്രിയവും എന്നും മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുതാണെന്നും രാജിവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികൾക്ക് ടെൻഡർ വേണമെന്ന നിയമം ലംഘിച്ച് നടപടികൾ പാലിക്കാതെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒമേഗ എക്കോടെക്ക് കമ്പനിയെ നഗരസഭ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചു.

എന്നാൽ ശുചിത്വ മിഷൻ്റെ അംഗീകാരം ഒമേഗ എക്കോടെക്കിന് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോൾ പദ്ധതി IRTC യെ ഏൽപ്പിക്കുകയും, ഉപകരണങ്ങൾ ഒമേഗ എക്കോടെക്കിൽ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന കരാറിൽ വയ്ക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന് പറഞ്ഞ് 2019 ൽ ഒൻപത് കോടി രൂപ ഒമേഗ എക്കോടെക്കിന് തന്നെ നല്കുകയും മറ്റൊരു പതിന്നൊന്ന് ലക്ഷത്തി പതിമൂന്നായിരത്തി നൂറ്റി പതിനാല് രൂപ നഗരസഭയിൽ വേതനം വാങ്ങി കൺസൾട്ടൻ്റായി പ്രവർത്തിക്കുന്ന സുഗതൻ എന്ന വ്യക്തിക്ക് ഒമേഗാ ഇൻഫോടെക്കിന് വേണ്ടി നല്കിയതായും രേഖയുണ്ടന്നും, ഇക്കാര്യത്തിൽ ബി ജെ പി യുടെ ആവശ്യപ്രകാരം വിജിലൻസ് കേസ് എടുത്തപ്പോൾ അന്വേക്ഷിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നിയോഗിച്ചത് ഒമേഗ എക്കോടെക്കിൻ്റെ ഉല്പന്നങ്ങൾ തന്നെ വാങ്ങണമെന്ന് IRTC യോട് നിഷ്കർഷിച്ച ഉമ്മു സൽമ എന്ന ഉദ്യോഗസ്ഥയെ തന്നെയാണന്നും, ഒരു ബിൻ 1440 രൂപയ്ക്ക് വിതരണം ചെയ്യാമെന്ന് പറഞ്ഞ കരാറ് കാരനെ ഒരു സി പി എം കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കി, പർച്ചേസ് കമ്മിറ്റിയുടെ ഒരു കോടി എന്ന പരിധി ലംഘിച്ചാണ് ഒമേഗാ എക്കോടെക്കിന് അനുമതി നല്കിയെതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പദ്ധതി പ്രകാരം എത്തുന്ന കിച്ചൻ ബിൻ നഗരസഭയുടെ സെൻട്രൽ സ്റ്റോറിൽ സൂക്ഷിക്കേണ്ടതിന് പകരം ആതാത് സോണൽ ഓഫിസുകളിൽ കുറച്ച് വീതം കൊണ്ട് വച്ച് ബിന്നിൻ്റെ എണ്ണത്തിൻ്റെ കണക്ക് പെരുപ്പിച്ച് കാണിച്ചെന്നും, കണക്കിൽ അറുപതിനായിരം കിച്ചൻ ബിൻ ഉണ്ടെന്ന് നഗരസഭ പറയുന്ന നഗര പരിധിയിൽ രണ്ടായിരത്തിന് താഴെ മാത്രമേ യഥാർത്ഥത്തിൽ ബിന്നുകൾ ഉള്ളുവെന്നും, അതിൻ്റെ തെളിവാണ് അറുപതിനായിരം കിച്ചൺ ബിൻ പ്രവർത്തിപ്പിക്കാൻ തൊണ്ണൂറായിരം ഇനോക്കുലം വേണ്ട സ്ഥാനത്ത് നഗരസഭ വാങ്ങുന്നത് മൂവായിരം കിലൊ മാത്രമാണെന്നുള്ളത്. ഇതിനർത്ഥം രണ്ടായിരത്തിന് താഴെ മാത്രമേ കിച്ചൻ ബിന്നുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളുവെന്നും ബാക്കി അൻപത്തിയെട്ടായിരം കിച്ചൺ ബിന്നുകളുടെ തുക മേയറും , ഉദ്യോഗസ്ഥരും, സിപിഎമ്മും കൂടി കൊള്ളയടിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നഗരസഭയുടെ മരാമത്ത് പണികളിൽ നാല്പതു ശതമാനമാണ് ഉദ്യോഗസ്ഥരും പാർട്ടിയും കൂടി കൊള്ളയടിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് സി പി എം നേതാവ് പ്രസിഡന്റായ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മരാമത്ത് പണികളിൽ അധിക പണികളും കൂടി കൂട്ടി ചേർത്ത് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകി പണം വെട്ടുന്ന രീതിയുടെ ഭാഗമായാണ് മരാമത്ത് പണികളുടെ മുന്നൂറ് കോടി രൂപയുടെ ഫയലുകൾ നഗരസഭയിൽ ആഡിറ്റ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ കാണാതാക്കിയത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (14 minutes ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (29 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (57 minutes ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (3 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്  (3 hours ago)

Malayali Vartha Recommends