Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റ ഓഫീസിനുമുള്ള ബന്ധവും അതുമായി ഉയര്‍ന്നു വരുന്ന അഴിമതിക്കഥകളും എ്ണ്ണിയെണ്ണിയാണ് കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞത്. എല്ലാം കേട്ട് അസഹിഷ്ണുത സഹിക്കവയ്യാതെ മുഖ്യമന്ത്രിയും, മന്ത്രിമാരും, എംഎല്‍എമാരും ഒരേ സ്വരത്തില്‍ പ്രതിപക്ഷത്തെ നേരിട്ടു. കൂട്ടത്തില്‍ സ്പീക്കര്‍ക്ക് മുഖ്യമന്ത്രി വക ശകാരവും. പ്രതിപക്ഷത്തിനെ തോലിപിച്ചു കൊണ്ട് ഭരണപക്ഷ ബഹളത്തില്‍ സഭ അലങ്കോലമായി പിരിഞ്ഞു. സഭ ചരിത്രത്തില്‍ ഒരു പ്കഷേ ആദ്യമായിട്ടായിരിക്കും ഭരണപക്ഷ ബഹളത്തില്‍ സഭ നിറുത്തി വെയ്ക്ക

28 FEBRUARY 2023 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

അരമന രഹസ്യം അങ്ങാടി പാട്ടുപോലെ കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഓരോന്നു വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ഭരണപക്ഷം എന്തും കാണിക്കാന്‍ തയ്യാറാവുകയാണ്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റ ഓഫീസിനുമുള്ള ബന്ധവും അതുമായി ഉയര്‍ന്നു വരുന്ന അഴിമതിക്കഥകളും എ്ണ്ണിയെണ്ണിയാണ് കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞത്. എല്ലാം കേട്ട് അസഹിഷ്ണുത സഹിക്കവയ്യാതെ മുഖ്യമന്ത്രിയും, മന്ത്രിമാരും, എംഎല്‍എമാരും ഒരേ സ്വരത്തില്‍ പ്രതിപക്ഷത്തെ നേരിട്ടു. കൂട്ടത്തില്‍ സ്പീക്കര്‍ക്ക് മുഖ്യമന്ത്രി വക ശകാരവും. പ്രതിപക്ഷത്തിനെ തോലിപിച്ചു കൊണ്ട് ഭരണപക്ഷ ബഹളത്തില്‍ സഭ അലങ്കോലമായി പിരിഞ്ഞു. സഭ ചരിത്രത്തില്‍ ഒരു പ്കഷേ ആദ്യമായിട്ടായിരിക്കും ഭരണപക്ഷ ബഹളത്തില്‍ സഭ നിറുത്തി വെയ്ക്കുന്നത്.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു മീറ്റിങ് വിത്ത് സിഎം കോണ്‍സുല്‍ ജനറല്‍, ശിവശങ്കര്‍ ആന്‍ഡ് സ്വപ്ന അറ്റ് ക്ലിഫ് ഹൗസ്. വെദര്‍ യു ാഹവ് കറേജ് ടു ഡിനേ ഇറ്റ്? നിങ്ങള്‍ക്ക് കഴിയില്ല.. ഇതേ കേട്ട് ചാടിയെണീറ്റു മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കള്ളമാണ് കുഴല്‍നാടന്‍ പറയുന്നതെന്ന് പറഞ്ഞു. കണ്ടിട്ടുമില്ല...ഞാനുമായി ഡിസ്‌കസ് ചെയ്തിട്ടുമില്ല-ഇതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി. അങ്ങനെ അടിയന്തര പ്രമേയ അവതരണാനുമതി ചര്‍ച്ച ബഹളത്തിലായി. എന്നാല്‍ ലൈഫ് മിഷനിലെ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നിഷേധിക്കുന്നത് മുമ്പ് സഭയില്‍ രേഖാ മൂലം മുഖ്യമന്ത്രി തന്നെ സമ്മതിച്ച കാര്യമാണ്.

സ്വപ്‌ന സുരേഷ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്നാവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയോട് കുഴല്‍നാടന്‍ പറഞ്ഞത്. ഇതൊക്കെ കള്ളത്തരമാണെങ്കില്‍ അങ്ങ് കേസു കൊടുക്കണം. ഞാനും സഹായിക്കാം.അതുപോലെ ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്ും പച്ചക്കള്ളമാണെങ്കില്‍ കോടതിയില്‍ പോകണം. പ്രതിപക്ഷവും സഹായിക്കാമെന്ന് കുഴല്‍നാടന്‍ പറഞ്ഞത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിതനാക്കി. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ പറയുന്നതിനെ ഭരണപക്ഷം കൂട്ടമായി ആക്രമിച്ച് പരാജയപ്പെടുത്തി കൊണ്ടിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയും മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞതായി എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .അത്തരത്തില്‍ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിന്റേതായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കുമെന്നും അതിന് മാത്യു കുഴല്‍നാടന്റെ ഉപദേശം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായത്തിന് വിരുദ്ധമാണ് 2022 ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി സഭയില്‍ നല്‍കി മറുപടി. സനീഷ് കുമാര്‍ ജോസഫിന്റെ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച സമ്മതിക്കുന്നത്.

2016-2020 കാലയളവില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര തവണ കൂടിക്കാഴ്ച നടത്തിയിട്ടണ്ട്? ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത് എന്ന് വ്യക്തമാക്കാമോ? ഇതായിരുന്നു സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യം. ഓദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതില്‍ നിന്ന് കോണ്‍സുലേറ്റ് പ്രതിനിധിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടന്നുവെന്നത് വ്യക്തമാണ്. ഈ കൂടിക്കാഴ്ചയില്‍ സ്വാഭാവികമായി കോണ്‍സുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥയായ സ്വപ്നാ സുരേഷും ഉണ്ടാകും. ശിവശങ്കറിന്റെ സാന്നിധ്യവും വ്യക്തമാണ്. അങ്ങനെ നിയമസഭയില്‍ പിണറായി പറഞ്ഞ മറുപടിയില്‍ തന്നെ കൂടിക്കാഴ്ചയുണ്ട്.

യൂണിടാകും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള ധാരണകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാണിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളാണ് മാത്യു കുഴല്‍നാടന്‍ സഭയില്‍ ഉന്നയിച്ചത്. ഇതിനോട് വസ്തുതാപരമല്ലാത്ത , അപകീര്‍ത്തി പ്രസ്താവനകളാണ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സഭയുടെ ചട്ടം അത് വിലക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി സ്പീക്കര്‍ അത് കേള്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു. 'ആവശ്യമെങ്കില്‍ താങ്കളുടെ ഉപദേശം മേടിച്ചുകൊള്ളാം, ഇപ്പോള്‍ എനിക്ക് അങ്ങയുടെ ഉപദേശം ആവശ്യമില്ല' എന്നും കുഴല്‍നാടനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റേതായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതിന് ശേഷമാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തില്‍ സ്പീക്കര്‍ തടസം ഉന്നയിച്ചത്. അതിവേഗം മൈക്ക് ഓഫ് ചെയ്തതോടെ കുഴല്‍നാടന് കൂടുതല്‍ സംസാരിക്കാന്‍ കഴിയാതെ പോയി.

ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ലൈഫ് മിഷന്‍ കോഴ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റംഗങ്ങള്‍ക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാര്‍ഥ്യമല്ലേയെന്നും സതീശന്‍ ചോദിച്ചു. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബായില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു.

മാത്യു കുഴല്‍നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്നതാണ് സഭയില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരിക്കലും ഒരു അടിയന്തര പ്രമേയ നോട്ടീസില്‍ പതിവില്ലാത്ത തരത്തില്‍ ഇന്ന് മുഖ്യമന്ത്രി സഭയില്‍ എഴുന്നേറ്റ് മൂന്നുതവണ വെല്ലുവിളിച്ചു. മുഖ്യമന്ത്രി വെല്ലുവിളിച്ചാല്‍ മറ്റ് മന്ത്രിമാര്‍ക്ക് വെല്ലുവിളിക്കാതിരിക്കാന്‍ സാധിക്കില്ല. അവരും നിര്‍ബന്ധിതരായി എഴുന്നേറ്റു. ഇതുകണ്ട് പിന്നിലിരുന്നവരും എണീറ്റതോടെ സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷം സീറ്റില്‍നിന്ന് മാറിയില്ല. ഭരണകക്ഷി തന്നെ ഇന്ന് സഭാസമ്മേളനം സ്തംഭിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്ക് പോയി, സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നാ സുരേഷിന്റെയും ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഈ പണം പിടിച്ചെടുത്തതെന്ന് സതീശന്‍ പറഞ്ഞു. ഈ 63 ലക്ഷത്തില്‍ ആക്‌സിസ് ബാങ്കിന്റെ സീലുണ്ടായിരുന്നു. അത് സന്തോഷ് ഈപ്പന്‍ എന്ന കോണ്‍ട്രാക്ടര്‍ കൊടുത്ത പണമാണ്. അയാള്‍ അത് സമ്മതിച്ചു. അപ്പോള്‍ കോഴ നടന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയിലിലാണ്. ആദ്യം സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ജയിലിലായി. ഇപ്പോള്‍ വീണ്ടും ജയിലിലാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണ്. ഇത് നിയമസഭ ചര്‍ച്ച ചെയ്യേണ്ടേ? മുഖ്യമന്ത്രി എന്താണ് സംസാരിക്കാത്തത്? ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി വന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഒരുമിച്ച് കോഴ വാങ്ങിയിരിക്കുകയാണ്. ഇത് എല്ലാവര്‍ക്കും അറിയാമെന്നും സതീശന്‍ പറഞ്ഞു.

 മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ദുരാരോപണങ്ങളും കേള്‍ക്കുന്നില്ലേയെന്ന് സ്പീക്കറോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതോടെ ഭരണപക്ഷത്ത് വലിയ ബഹളമായി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും കുഴല്‍നാടനും തമ്മില്‍ നടന്ന വാക്‌പോര് തുടരുന്നതിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴല്‍നാടനും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്.

''പ്രമേയത്തില്‍ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീര്‍ത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാന്‍ പാടില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വ്യാജോക്തികള്‍, ആരോപണങ്ങള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എല്ലാം അങ്ങും കേള്‍ക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല. ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേള്‍ക്കുന്നണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.'  മുഖ്യമന്ത്രി സ്പീക്കറോട് കടുത്ത സ്വരത്തില്‍ പറഞ്ഞു.

അതേസമയം, ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയാനല്ലെന്ന് കുഴല്‍നാടന്‍ തിരിച്ചടിച്ചു. ''ജനം ആഗ്രഹിക്കുന്നത് പറയാന്‍ വേണ്ടിയാണ് അവര്‍ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങള്‍ക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്. അല്ലാതെ ഞാന്‍ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്?  ഞാന്‍ പറഞ്ഞതിനെ നിഷേധിക്കണമെങ്കില്‍ അങ്ങ് കോടതിയെ സമീപിക്കണം. അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല'  കുഴല്‍നാടന്‍ പറഞ്ഞു.

ഒരു അംഗം ഇവിടെ പറയുന്ന കാര്യത്തിന് താന്‍ എന്തിനു കോടതിയില്‍ പോകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അദ്ദേഹത്തിന്റെ നേരെ നോക്കിത്തന്നെയാണ് ഞാന്‍ ഇതു പറയുന്നത്. ആ കാര്യങ്ങള്‍ ഇവിടെ പറയാന്‍ എനിക്ക് ആര്‍ജവമുണ്ട്. അത് പറയുക തന്നെ ചെയ്യും. അദ്ദേഹം എന്താണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാനുള്ള ആര്‍ജവം എനിക്കുമുണ്ട്' എന്ന് കുഴല്‍നാടന്‍ മറുപടി നല്‍കി. ഞാനത് ഇവിടെത്തന്നെ പറയും. അങ്ങേയ്ക്കു മാത്രമാണ് ആര്‍ജവമുള്ളതെന്ന് ധരിക്കരുത്. പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടേ പോകൂവെന്നും കുഴല്‍നാടന്‍ പറഞ്ഞു. ആകെ കരിമ്പിന്‍കാട്ടില്‍ ആന കയറിയതുപോലെ സഭാസമ്മേളനം ഭരണപക്ഷം തന്നെ പൊളിച്ചടുക്കി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (37 minutes ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (53 minutes ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (1 hour ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (1 hour ago)

പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...  (1 hour ago)

ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്, ഏതറ്റം വരെയും ഞാൻ പോകും!" ഗൗതമിന്റെ അമ്മയ്ക്ക് ഉറപ്പുനൽകി സുരേഷ് ഗോപി; രക്ഷാദൗത്യത്തിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം...  (1 hour ago)

സിബിഎസ്ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (1 hour ago)

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എ.ആര്‍ റഹ്മാന്റെ മകന്‍ അമീന് പരിക്ക്  (1 hour ago)

പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...  (1 hour ago)

മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...  (1 hour ago)

മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....  (2 hours ago)

മുല്ലപ്പെരിയാറിൽ അതീവ സുരക്ഷാ വീഴ്ച; പെരിയാർ കടുവ സങ്കേതത്തിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്‌നാട് സംഘം, എംഎൽഎയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദത്തിൽ...  (2 hours ago)

സ്റ്റേഷനിലിരുന്ന് പത്രം വായനയും ‘കമന്റടിയും’; അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ വരുന്നു, കടുപ്പമേറിയ വകുപ്പുകൾ ചുമത്താൻ പോലീസ് നിയമോപദേശം തേടി...  (2 hours ago)

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (3 hours ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends