12 ആം തീയതി അമിത്ഷാ തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ അമിത്ഷാ പങ്കെടുക്കും

കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് കുതിച്ചെത്താൻ ഒരുങ്ങി അമിത് ഷാ . അഞ്ചാം തീയതി അതായത് ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് അദ്ദേഹം. പക്ഷെ യാത്ര മാറ്റി വച്ചിരുന്നു, ഇപ്പോൾ ഇതാ ഏറ്റവും പുതിയതായി കിട്ടുന്ന വിവരം അദ്ദേഹം 12 ആം തീയതി തൃശ്ശൂരിലെത്തുമെന്നാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് പുതിയ വിവരം അറിയിച്ചിരിക്കുന്നത്. 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനം 12 ലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമല്ല . തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ പങ്കെടുക്കും.
ആ ദിവസം രാഷ്ട്രീയമപരമായ മറുപടികളും വാദ പ്രതിവാദങ്ങളും ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം കേരളം പിടിക്കാനുള്ള ശക്തി അനന്തപത്മനാഭന്റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്റെ മണ്ണിൽ നിന്നോ നേടണമെന്നാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇപ്പോഴേ ബിജെപിയുടെ ഒരുക്കങ്ങൾ തൃശൂരിൽ തുടങ്ങാനാണ് അമിത് ഷായുടെ വരവ് എന്നാണ് കണക്ക് കൂട്ടൽ . ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു അവർ വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ എത്തുന്നു എന്നതും അടുത്ത വർഷം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിന്റെ പ്രാധാന്യത്തിനു തെളിവാണ്.
https://www.facebook.com/Malayalivartha