പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടി പറയാതെ സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുകയെന്ന മറുതന്ത്രമാണ് സിപിഎം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അതിനായി പ്രത്യോക പോലീസുകാരെയും നിയമവിദഗദ്ധരേയും കണ്ടെത്തുന്ന തിരിക്കിലാണ് സിപിഎം. ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ സമാപിച്ചു കഴിഞ്ഞാല്‍ സ്വപ്നയെ ഒതുക്കുകയെന്ന ലക്ഷ്യമാണ് ഏറ്റവും പ്രധാനമെന്ന് പ്രഖ്യപിച്ചും കഴിഞ്ഞു.

സ്വപ്‌നയുടെ വെല്ലുവിളിക്ക് മുന്നില്‍ പകച്ചു പോയ സിപിഎം നേതാക്കള്‍ വെല്ലുവിളി ഏറ്റെടുക്കുകയോ സ്വപ്നയെ തള്ളിപ്പറയുകയോ ചെയ്യാതെ മുന്നോട്ട് പോകുന്നതിന്റെ രഹസ്യങ്ങളാണിപ്പോള്‍ പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. അതിന്റെയെല്ലാം മുന ചെന്ന് അവസാനിക്കുന്നത് അല്ലെങ്കില്‍ മുഖ്യകഥാപാത്രമായി മാറുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ്. തന്റെ കയ്യില്‍ എല്ലാറ്റിനും തെളിവുണ്ടെന്ന വെല്ലുവിളിയാണ് സ്വപ്‌ന ഉയര്‍ത്തിയിരിക്കുന്നത്. തെളിവുകളെല്ലാം അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയിട്ടുണ്ടെന്നും പറയുമ്പോള്‍ സിപിഎമ്മിന് മുന്‍പെങ്ങുമില്ലാത്തവിധം വലിയ പ്രതിസന്ധിയേയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
സ്വപ്‌നസുരേഷ് കേരള സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങളും വെല്ലുവിളികളും എങ്ങനെയെങ്കിലും ഒതുക്കാനായി സിപിഎം തന്നെ രംഗത്തെത്തിയിരിക്കുന്നു. സ്വപ്‌നയുടെ വെളി്‌പെടുത്തലുകള്‍ കേരള സമൂഹത്തില്‍ സിപിഎമ്മിന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായി കൊണ്ടിരിക്ുന്ന സാഹചര്യത്തിലാണ് സിപിഎം തന്നെ നേരിട്ടിറങ്ങി ഒതുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വപ്നയെ ഒരു തവണ കൂടി ജയിലിലാക്കി കിട്ടാനാണിപ്പോഴുള്ള ശ്രമം. അതിനായ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പോലീസ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടി ഏര്യാനേതാക്കള്‍ കേസുകള്‍ നല്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം നല്കിയിരിക്കുന്നത്.
പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടി പറയാതെ സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുകയെന്ന മറുതന്ത്രമാണ് സിപിഎം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അതിനായി പ്രത്യോക പോലീസുകാരെയും നിയമവിദഗദ്ധരേയും കണ്ടെത്തുന്ന തിരിക്കിലാണ് സിപിഎം. ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ സമാപിച്ചു കഴിഞ്ഞാല്‍ സ്വപ്നയെ ഒതുക്കുകയെന്ന ലക്ഷ്യമാണ് ഏറ്റവും പ്രധാനമെന്ന് പ്രഖ്യപിച്ചും കഴിഞ്ഞു.
സരിത നായരെ പൊക്കി കൊണ്ട് നടന്ന് അവര്‍ക്കും കേരളത്തിലാകെ കേസുകളുണ്ടാക്കി കൊടുത്ത സിപിഎം അവരുടെ ശത്രുവിനെതിരെയും അതേ നിലപാടാണ് സ്വീകരിക്കാന്‍ തയ്യാറാകുന്നത്. അതിന്റെ ആദ്യ വെടി എം.വി. ഗോവിന്ദന്റെ സ്വന്തം നാടായ തളിപറമ്പില്‍ നിന്നു തന്നെ പൊട്ടി പുറപ്പെടുകയും ചെയ്തു.സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത സ്വപ്‌നയ്‌ക്കെതിരെ സിപിഎം പ്രതിരോധത്തിന് തുടക്കമായതായി കരുതുന്നു. മാര്‍ച്ച് 9നു ഫെയ്‌സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുജന മധ്യത്തില്‍ അപമാനിച്ചെന്നാണു പരാതി.
2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന് എം.വി.ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എം.വി.ഗോവിന്ദന്‍ ഇവര്‍ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
സ്വപ്നയുടെയും വിജേഷ് പിള്ളയുടെയും നടപടികള്‍ സംശയാസ്പദമാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ ഇത്തരത്തില്‍ ആരോപണമുന്നയിക്കാന്‍ സാമൂഹിക വിരുദ്ധ ശക്തികളുടെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ സ്വപ്ന തുടര്‍ച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ളയെ രാത്രി വൈകിയും ബെംഗളൂരു പൊലീസ് ചോദ്യം ചെയ്യുന്നു. വാട്‌സാപ്പില്‍ സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് രാവിലെ 11നാണ് മഹാദേവപുര സ്റ്റേഷനില്‍ ഹാജരായത്. വൈകിട്ട് 6 മണിയോടെ സ്വപ്നയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും സ്വപ്നയെ പിന്നീട് വിട്ടയച്ചു.
അതേസമയം ലൈഫ് മിഷന്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. കാല്‍മുട്ടിനു ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും അതിന്റെ തലേദിവസം വീണ്ടും ആശുപത്രിയിലെത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നു ശിവശങ്കര്‍ അറിയിച്ചു. കഴിഞ്ഞ 11നാണ് ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും നിരന്തര ആരോപണങ്ങളാല്‍ വെള്ളം കുടിപ്പിക്കുന്ന സ്വപ്ന സുരേഷിനെ കണ്ണൂരിലേക്ക് കൊണ്ടുവന്നു കേസില്‍ കുടുക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ക്രൈംബ്രാഞ്ചിനേയും വിജിലന്‍സിനേയും നയപരമായി ഉപയോഗിക്കാനും ധാരണയുണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ചിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്.
മുഖ്യമന്ത്രി അടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ അതീവവിശ്വസ്തനായ ഇയാള്‍ക്ക് അടുത്ത കാലത്താണ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരണസ്മരണ എന്നതു പോലെ ആഭ്യന്തര വകുപ്പ് പ്രമോഷന്‍ നല്‍കിയത്. ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ കേസുകള്‍ ചിക്കി പെറുക്കിയെടുത്തതിനു പിന്നിലും ബുദ്ധികേന്ദ്രം ഈ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് വിവരം.
നേരത്തെ തലശേരി ഇസൈദാര്‍ പള്ളിയിലെ ഫസല്‍ വധക്കേസില്‍ രാഷ്ട്രീയ താല്‍പര്യത്താല്‍ സി.പി. എം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഒഴിവാക്കാന്‍ ഇയാള്‍ നടത്തിയ കള്ളക്കളികള്‍ തുറന്നുകാട്ടിക്കൊണ്ടു സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതുകാരണം ഇയാള്‍ക്ക് കല്‍പ്പിത ഐ.പി. എസ് നല്‍കുന്നതില്‍ നിന്നും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകാരണം കേന്ദ്രആഭ്യന്തരവകുപ്പ് പിന്മാറുകയായിരുന്നു.
സിപിഎം പ്രതിസന്ധി നേരിടുന്ന പല കേസുകളിലും ആത്മമിത്രമായി മാറിയത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കാറുണ്ട്. സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ ബൂട്ടിട്ടു ചവുട്ടിയതും ഫസല്‍ വധക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ കുപ്പി സുബീഷിനെ അടിച്ചു പതംവരുത്തി മൊഴി മാറ്റി പറയിപ്പിച്ച് പാര്‍ട്ടി ചാനലിലൂടെ പ്രചരിപ്പിച്ചതും ഈ ഉന്നത ഉദ്യോഗസ്ഥന്റെ ബുദ്ധിയാണെന്ന ആരോപണവുമുണ്ടായിരുന്നു.
തോട്ടടയിലെ വിവാഹവീട്ടിലെ ബോംബെറില്‍ സി.പി. എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസും അട്ടിമറിക്കാന്‍ അന്വേഷണ ചുമതലയില്ലാഞ്ഞിട്ടും ഈ ഉന്നത ഉദ്യോഗസഥന്‍ തന്നെയാണ് മുഖ്യപങ്കുവഹിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സ്വപ്ന സുരേഷിനെ ഒതുക്കാന്‍ ഈ ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി കണ്ണൂരില്‍ സി.പി. എം വാരിക്കുഴി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വപ്നാസുരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസിനെ ഉപയോഗിച്ചു സ്വപ്നയെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഒതുക്കാനാണ് നീക്കം നടക്കുന്നത്.
നേരത്തെ തളിപ്പറമ്പിലെ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. സ്വപ്നയ്‌ക്കെതിരെയുള്ള ചില കേസുകള്‍ സി.പി. എമ്മിന്റെ അതീവവിശ്വസ്തനായ ഉന്നത പൊലിസ് ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. സ്വപ്നയെ എങ്ങനെയെങ്കിലും കണ്ണൂരിലെത്തിക്കുകയെന്നതാണ് പൊലിസും സി.പി. എം നേതാക്കളുംലക്ഷ്യമിടുന്നത്.
സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയായി മാറിയ സ്വപ്ന സുരേഷിനെ ആകാശ് തില്ലങ്കേരിയെ നേരിട്ടതുപോലെ നിയമപരമായി ഒതുക്കാനാണ് സിപിഎം നീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പില്‍ നിന്നാണ് ഇതിന്റെ ഭാഗമായി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്ും വരും ദിവസങ്ങളില്‍ സ്വപ്നയ്‌ക്കെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി അറിയുന്നു.
https://www.facebook.com/Malayalivartha