ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ പിന്നിൽ നിന്ന് വന്നു വെട്ടി നുറുക്കി; ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ കണ്ട് വിറങ്ങലിച്ച് നാട്ടുകാർ; സത്യനാഥനെ വെട്ടി കൊല്ലുമ്പോൾ കുടുംബം ഉത്സവ പറമ്പിൽ!!!

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി. സത്യനാഥനെ വെട്ടി കൊലപ്പെടുത്തി . പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിൽ കീഴടങ്ങിയതായി പോലീസ് അറിയിച്ചു . സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുകയായിരുന്നു .
വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു . പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
പിറകിലൂടെ വന്നാണ് അക്രമി വെട്ടിയത് എന്നാണ് കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി . സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും കാട്ടുന്നതായി പോലീസ് അറിയിച്ചു.
സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സിഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി.
https://www.facebook.com/Malayalivartha