ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഈമാസം 27ന് തിരുവനന്തപുരത്ത് സമാപനമാകും; സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഈമാസം 27ന് തിരുവനന്തപുരത്ത് സമാപനമാകും. 27ന് രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കും. 19 മണ്ഡലങ്ങളിലും പര്യടനം വിജയകരമായി പൂർത്തിയാക്കി ആണ് പദയാത്ര തിരുവനന്തപുരത്തെത്തുന്നത്.
നരേന്ദ്രമോദി പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വലിയ മാറ്റം സംഭവിക്കും. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് കണ്ണാടിക്കൂട്ടിൽ ഇരുന്ന് സമൂഹത്തിലെ ഉന്നതരുമായാണ് സംസാരിച്ചിരുന്നതെങ്കിൽ കെ. സുരേന്ദ്രന്റെ പദയാത്ര പാർശ്വവൽക്കരിക്കപ്പെട്ട സാധാരണക്കാരിലേക്കാണ് എത്തിയത്.
രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലും മോദി നൽകുന്ന ഗ്യാരണ്ടിയിലും വിശ്വാസം പുലർത്തി സാധാരണ ജനങ്ങളാണ് പദയാത്ര വിജയകരമാക്കുന്നത്. കേരളത്തിൽ വലിയ മാറ്റത്തിന് വഴി തുറക്കുകയാണ് മോദിജിയുടെ ഗ്യാരണ്ടി.
പദയാത്രയിലൂടെ, വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നായി ഇതുവരെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പതിനായിരത്തിലധികം പുതിയ ആളുകൾ ബിജെപി യിൽ അംഗത്വമെടുത്തു. തിരുവന്തപുരത്തും അത്തരത്തിൽ നിരവധി ആളുകൾ ബിജെപിയിലേക്ക് എത്തുമെന്നും ശ്രീ. കുമ്മനം രാജശേഖരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു...
https://www.facebook.com/Malayalivartha