140 ദശലക്ഷം ഇന്ത്യക്കാരുടെ പ്രതീക്ഷകളെ പ്രതിനിധീകരിക്കുന്നു; ഗഗൻയാൻ യാത്രികർക്ക് ആശംസകളുമായി ഗവർണർ

കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയിരുന്നു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാൻ യാത്രികരെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ഇതാ ഈ ദൗത്യത്തിൽ പങ്കെടുക്കുന്നവർക്ക് ഗവർണർ ആശംസകൾ നേർന്നിരിക്കുകയാണ്.
ഐ എസ് ആർ ഒയുടെ ഗഗൻയാനിൻ്റെ ബഹിരാകാശ സഞ്ചാരി-നിയോഗിതരായ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ & ഡബ്ല്യുജി. സിഡിആർ ശുഭാൻഷു ശുക്ല എന്നിട്ടുംവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . അവർ 140 ദശലക്ഷം ഇന്ത്യക്കാരുടെ പ്രതീക്ഷകളെ പ്രതിനിധീകരിക്കുന്നു എന്നായിരുന്നു ഗവർണറുടെ വാക്കുകൾ.
രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ യാത്രയ്ക്കുള്ള യാത്രികരേയും പ്രഖ്യാപിക്കുകയായിരുന്നു .
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാനി'ൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ ഇന്നാണ് പുറത്തു വന്നത്. ദൗത്യത്തിനു തയ്യാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകളാണ് പുറത്തു വന്നത്. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. ഇതിൽ ആദ്യ പേരുകാരനായി മലയാളി എത്തുമ്പോൾ പ്രതീക്ഷ കേരളത്തിനാണ്.
https://www.facebook.com/Malayalivartha