ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് ; നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാൻ കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായം നേടിയെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഡല്‍ഹിയില്‍ രാവിലെ 10.30നാവും മിക്കവാറും കൂടിക്കാഴ്ച നടക്കുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ ഡല്‍ഹിയിലെത്തി.
പ്രധാനമന്ത്രിയും കേന്ദ്ര വിദഗ്ദ്ധ സംഘവും ദുരന്തമേഖല സന്ദര്‍ശിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാനം പ്രത്യേക നിവേദനം നല്‍കിയിട്ടുണ്ടായിരുന്നു. പുനരധിവാസത്തിന് 2000 കോടിയും നഷ്ടപരിഹാര ഇനത്തില്‍ 1200 കോടിയുമാണ് ആവശ്യപ്പെട്ടത്.
ചീഫ് സെക്രട്ടറി ഡോ.വി.വേണു വയനാട് സന്ദര്‍ശിച്ച് അനുബന്ധ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ടായിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ എല്‍3 വിഭാഗത്തിലുള്ള ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യമായിട്ടുള്ളത്. ഇത് അനുഭാവപൂര്‍വം പരിഗണിക്കുമോയെന്നതടക്കം ഇന്നത്തെ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha