Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.... അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍....

15 SEPTEMBER 2024 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍.

എ.ഡി.ജി.പിയുടെ സ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ ഡി.ജി.പി. വിജിലന്‍സിനു കൈമാറിയതോടെയാണു മുന്നണിയില്‍ വീണ്ടും പിരിമുറുക്കമാരംഭിച്ചത്‌. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി. തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയായശേഷമേ നടപടി സാധ്യമാകൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. എന്നാല്‍, വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തുക എളുപ്പമല്ല.

അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ചുമതലയില്‍നിന്നു മാറ്റിയേ തീരൂവെന്ന നിലപാടിലാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സി.പി.എം. ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡി.ജി.പി. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ കഴിഞ്ഞദിവസം എ.ഡി.ജി.പി. അജിത്‌കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍.എസ്‌.എസ്‌. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്‌ചകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന്‌ എല്‍.ഡി.എഫ്‌. യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ, അനധികൃതസ്വത്ത്‌ സംബന്ധിച്ച്‌ എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ ഡി.ജി.പി. അപ്രതീക്ഷിതമായി വിജിലന്‍സ്‌ അന്വേഷണം ശിപാര്‍ശ ചെയ്‌തതോടെ കളം വീണ്ടും കലുഷമായി. ഡി.ജി.പിയുടെ ശിപാര്‍ശ മുഖ്യമന്ത്രി വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു കൈമാറിയതായാണു സൂചന.

 

 

വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും എ.ഡി.ജി.പി. അജിത്‌കുമാറിന്റെ തുല്യ റാങ്കിലുള്ളവരോ അതിനു താഴെയുള്ളവരോ ആകും അതിനു നിയോഗിക്കപ്പെടുക. അജിത്‌കുമാര്‍ മുമ്പ്‌ വിജിലന്‍സ്‌ മേധാവിയായി ജോലി ചെയ്‌തിട്ടുമുണ്ട്‌. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അപ്രധാനതസ്‌തികയിലേക്കു മാറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഘടകകക്ഷികളില്‍നിന്ന്‌ ഉള്‍പ്പെടെ ശക്‌തമാകും.


ദർവേഷ് സാഹിബ് അടുത്ത ജൂണിൽ സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തെത്താൻ പൊലീസ് തലപ്പത്ത് കരുനീക്കങ്ങളും തമ്മിലടിയും തുടങ്ങി.. സംസ്ഥാനം നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് യു.പി.എസ്.സിയാണ് നിയമനത്തിനുള്ള മൂന്നംഗ പാനൽ നൽകുന്നത്. ഇതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാർ നിയമിക്കും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോരിറ്റിയുണ്ടായിട്ടും നേരത്തേ അന്തിമപട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. ആ അനുഭവം മുന്നിലുള്ളതിനാൽ ഏതുവിധേനയും അന്തിമപട്ടികയിൽ ഇടംനേടാനുള്ള തന്ത്രങ്ങളാണ് ചിലർ പയറ്റുന്നത്.

30വർഷം സർവീസുള്ളവരെയാണ് മുൻപ് പരിഗണിച്ചിരുന്നത്. ഇപ്പോൾ 25വർഷമായവരുടെ പട്ടികയും കേന്ദ്രത്തിനയയ്ക്കും. 1999ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും. സീനിയോരിറ്റിയും പ്രവർത്തനമികവും ഐ.ബി റിപ്പോർട്ടും സ്വഭാവശുദ്ധിയും കേസുകളുമടക്കം പരിഗണിച്ച് യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, ചീഫ്സെക്രട്ടറി, പൊലീസ്‌മേധാവി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപാനൽ തയ്യാറാക്കുന്നത്.

 

 

നിലവിലെ ഡി.ജി.പി സ്ഥാനമൊഴിയുമ്പോൾ 2026 ജൂലായ് വരെ കാലാവധിയുള്ള നിതിൻഅഗർവാളായിരിക്കും സീനിയർ. കാര്യക്ഷമതയില്ലാത്തതിനാൽ ബി.എസ്.എഫ് സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച നിതിനെ പരിഗണിക്കാനിടയില്ല. സീനിയോരിറ്റിയിൽ ആറാമനാണ് എ.ഡി.ജി.പി അജിത്കുമാർ. 2028ജനുവരിവരെ കാലാവധിയുണ്ടെങ്കിലും മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽലഭിച്ചിട്ടില്ല. ഡി.ജി.പിയാവാൻ ഇതും പരിഗണിക്കപ്പെടും. 2031ജൂൺവരെ കാലാവധിയുള്ള മനോജ് എബ്രഹാം ഡി.ജി.പിയായാൽ അജിത്തിന് അവസരമില്ലാതാവും.

സീനിയോറിറ്റിയിൽ രണ്ടാമനും ഐ.ബിയിൽ അഡി.ഡയറക്ടറുമായ റവാഡചന്ദ്രശേഖറിനെ ഡെപ്യൂട്ടേഷനൊഴിവാക്കി കേരളത്തിലേക്ക് വിടാതിരിക്കാൻ നീക്കം തുടങ്ങി. സീനിയോരിറ്റിയിൽ മൂന്നാമനായ വിജിലൻസ്‌ മേധാവി യോഗേഷ്‌ഗുപ്ത നാർകോട്ടിക് കൺട്രോൾബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുണ്ട്. അത് എത്രയുംവേഗം ശരിയാക്കാനും ചരടുവലി തുടങ്ങി.

2030വരെ സർവീസുള്ള വിജയ്‌സാക്കറെയ്ക്ക് എൻ.ഐ.എയിൽ 2027വരെ തുടരാമെങ്കിലും പൊലീസ്‌മേധാവിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാൽ, അവിടെത്തന്നെ നിറുത്തിക്കാൻ നീക്കമുണ്ട്.

യോഗേഷ് കേന്ദ്രഡെപ്യൂട്ടേഷനിൽ പോവുകയും ഐ.ബിയിലുള്ള റവാഡയ്ക്കും എസ്.പി.ജിയിലുള്ള എസ്.സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകാതിരിക്കുകയും ചെയ്താൽ അജിത്കുമാറിന് മൂന്നംഗപാനലിലുൾപ്പെടാം.

 

 


ഡി.ജി.പിയാവാൻ പരിഗണിക്കുന്നവർ ഇവരാണ്. (സർവീസ് കാലാവധിബ്രാക്കറ്റിൽ)1.നിതിൻഅഗർവാൾ (2026ജൂലായ്)2.റവാഡചന്ദ്രശേഖർ (2026ജൂലായ്)3.യോഗേഷ്ഗുപ്ത (2030ഏപ്രിൽ)4.മനോജ്എബ്രഹാം (2031ജൂൺ)5.എസ്.സുരേഷ് (2027ഏപ്രിൽ)6.എം.ആർ.അജിത്കുമാർ (2028ജനുവരി)7.എസ്.ശ്രീജിത്ത്(2028മേയ്)8.വിജയ്‌സാക്കറെ(2030ഡിസംബർ)9.ബൽറാം ഉപാദ്ധ്യായ(2030മേയ്)


മനോജ് അബ്രഹാം മാത്രമാണ് അജിത് കുമാറിന് മുന്നിലെ ഏക വെല്ലുവിളി കാരണം അദ്ദേഹത്തിന് സി. പി എമ്മുമായി അടുത്ത ബന്ധമുണ്ട്. പക്ഷേ മനോജിനെക്കാൾ ബന്ധം അജിത്തിനുണ്ട്.


അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൻ്റെ പോലീസ് മേധാവി വി.എൻ. രാജനായിരുന്നു. 1974 മുതൽ 1978 വരെയാണ് ഇത്. എന്നാൽ രാജൻ വെറും കളിപ്പാവയായിരുന്നു. അദ്ദേഹത്തിന് താഴെ യുണ്ടായിരുന്ന ആർ. ജയറാം പടിക്കലാണ് പോലീസ് ഭരിച്ചത്. കാരണം കരുണാകരൻറെ വിശ്വസ്തനായിരുന്നു പടിക്കൽ. ഇന്നത്തെ ദർവേഷ് സാഹിബായിരുന്നു അന്നത്തെ രാജൻ . അജിത് കുമാറിനെ പോലെ അന്ന് പടിക്കലിനായിരുന്നു ക്രമസമാധാന ചുമതല. അടിയന്തരാവസ്ഥകാലത്ത് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി. കരുണാകരൻ ആഭ്യന്തര മന്ത്രിയും. പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ഡി.ജി.പി യാകാൻ പടിക്കലും മധുസൂദനനും തമ്മിൽ നടന്ന ചേരി പോരായിരുന്നു വാർത്ത.അന്ന് കരുണാകരൻറെ മക്കൾ ഓരോ ചേരിയിലും നിലയുറപ്പിച്ചതും വാർത്തയായി.

 

 


ഇത്രയുമൊക്കെ വിവാദമായിട്ടും പിണറായി അജിത്തിനെ തൊടാത്തത് അദ്ദേഹത്തിന് ഭയമുള്ളതു കൊണ്ടാണ്. അജിത്തിന് കേന്ദ്രത്തിലുള്ള പിടി പിണറായിക്ക് നന്നായറിയാം. അജിത്തിനെ ഡിജിപി യാക്കാൻ കേന്ദ്രം നിർദ്ദേശിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പിണറായിക്കറിയാം. ആർ എസ് എസ് ആണ് കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.സംഘടനയുടെ അഖിലേന്ത്യാ നേതാക്കളുമായാണ് അജിത്തിന് ബന്ധം. ആ ബന്ധം ശരിയായി വിനിയോഗിക്കാനും അജിത്തിനറിയാം.കേന്ദ്ര ഭരണകക്ഷിയുമായി സി.പി.എം. രഹസ്യബന്ധം പുലര്‍ത്തുന്നെന്ന ആക്ഷേപം കാലങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ലാവലിന്‍ കേസ് ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ കിടക്കുന്നതും കരുവന്നൂര്‍ ബാങ്ക് കേസ്, സ്വര്‍ണക്കടത്ത് കേസുകളിലടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ സംശയങ്ങള്‍ക്ക് ബലംപകരുകയാണ് എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച.


പോലീസ് മേധാവി ആര്‍.എസ്.എസ്. നേതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷസംരക്ഷകരെന്ന ഇടതുപക്ഷനിലപാടിന്റെ മൂര്‍ച്ചകുറയ്ക്കുമെന്ന് ആശങ്കയുണ്ട് . തിരഞ്ഞെടുപ്പുഘട്ടത്തില്‍ ഉള്‍പ്പെടെ ന്യൂനപക്ഷസംരക്ഷണമെന്ന അച്ചുതണ്ടില്‍ കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രചാരണം ചൂടുപിടിക്കാറ്.

 


ആര്‍.എസ്.എസിനെയും ബി.ജെ.പി.യെയും നഖശിഖാന്തം എതിര്‍ത്താണ് അതിനുള്ള കളമൊരുക്കുക. കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതയോട് സന്ധിചെയ്യുന്നെന്ന ആരോപണവും ഒപ്പമുണ്ടാകും. ബാബറി മസ്ജിദ്, മഅദനിയെ സ്വീകരിക്കല്‍, മുസ്ലിം വ്യക്തിനിയമ ഭേദഗതി, പൗരത്വനിയമം തുടങ്ങി പാലസ്തീന്‍ ഐക്യദാര്‍ഢ്യംവരെ ഇടതുപക്ഷം ഇങ്ങനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ പ്രചാരണ വിഷയങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടലിൽ കാണാതായിട്ട് ഇന്ന് എട്ടാം നാൾ... കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനായി ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും..  (2 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം  (7 minutes ago)

സങ്കടക്കാഴ്ചയായി... തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം  (24 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ഒമ്പതാം സാക്ഷി നൈറ്റ് വാച്ച്മാൻ മിഥുൻ തോമസ് ശ്രീറാം വെങ്കിട്ടരാമനെ കോടതിയിൽ തിരിച്ചറിഞ്ഞു, സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത 3 സാക്ഷികൾക്ക് ജാമ്യം  (38 minutes ago)

ആഗസ്റ്റ് 7 വെള്ളി: തൊഴിലിൽ അംഗീകാരവും സാമ്പത്തിക ആനുകൂല്യങ്ങളും തെളിയുന്ന രാശികൾ!  (47 minutes ago)

സംസ്ഥാനത്ത് ബിരുദ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ  (57 minutes ago)

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (8 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (8 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (8 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (9 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (9 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (9 hours ago)

Malayali Vartha Recommends