മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നിലവില്‍ അനുവദിച്ചുവരുന്ന 4,00,000 ധനസഹായത്തിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2,00,000 കൂടി അനുവദിച്ച് ആകെ 6,00,000 നല്‍കും.
കൂടാതെ, പിഎംഎന്‍ആര്‍എഫില്‍ നിന്ന് അര്‍ഹമായ 2,00,000 ധനസഹായം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി വിവരങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പോര്‍ട്ടലില്‍ അടിയന്തരമായി രേഖപ്പെടുത്തും. ഉരുള്‍പൊട്ടലോ മണ്ണിടിച്ചില്‍ മൂലമോ, കല്ല്, മണ്ണ്, പാറ എന്നിവ പതിച്ചോ വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് വീട് പുനരുദ്ധരിക്കുന്നതിനായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും ലഭിക്കും.
https://www.facebook.com/Malayalivartha
























