Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

06 AUGUST 2026 10:20 PM IST
മലയാളി വാര്‍ത്ത

പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്നത്തെ യുവതലമുറ സമരത്തിനിറങ്ങിയാല്‍ അവരെ രാജ്യവിരുദ്ധരായി കാണരുതെന്ന് ആര്‍.എസ്.എസ് മേധാവി പറഞ്ഞു. മുംബയില്‍ നടന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ നമ്മുടെ സ്വന്തം ആളുകളും അടുത്ത തലമുറയുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.'ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക്: ഭാരതീയ രീതി' എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഭാഗവതിന്റെ പരാമര്‍ശം.

ജൂലായ് 20ന് ഡല്‍ഹി ജന്തര്‍മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ജനാധിപത്യപരമായമാര്‍ഗമാണെന്ന് വിശേഷിപ്പിച്ച ഭാഗവത്, മറ്റ് വഴികള്‍ അടയുമ്പോഴാണ് ആളുകള്‍ പ്രതിഷേധവുമായി മുന്നോട്ടു വരുന്നതെന്നും പറഞ്ഞു.

'ജെന്‍ സി തലമുറ രാജ്യവിരുദ്ധരല്ല, മറിച്ച് അവര്‍ നമ്മുടെ സ്വന്തം ആളുകളാണ്.അടുത്ത തലമുറയാണ്. അവരുമായി തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്. നമ്മുടെ ആളുകളെന്ന തിരിച്ചറിവ് ഉണ്ടാകണം. ജെന്‍ സെയും ജെന്‍ ആല്‍ഫയും നമ്മുടെയൊക്കെ തലമുറയെക്കാള്‍ സത്യസന്ധരാണ്. ദേശസ്‌നേഹം,? സേവനം എന്നിവയെ കുറിച്ച് അവര്‍ ആത്മാര്‍ത്ഥമായാണ് പ്രതികരിക്കുന്നത്. ചര്‍ച്ചയുടെ മറ്റൊരു രൂപമാണ് പ്രതിഷേധം. ഞങ്ങളുടെ ചെറുപ്രായത്തില്‍ മുതിര്‍ന്നവര്‍ പറയുന്നത് ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന സ്വഭാവമായിരുന്നു. എന്നാല്‍ ഇന്നത്തെ ജെന്‍ സിയും ജെന്‍ ആല്‍ഫയും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്, അവര്‍ക്ക് ഉത്തരങ്ങള്‍ വേണം. ചോദ്യങ്ങള്‍ക്ക് കൃത്യമായ യുക്തിസഹമായ ഉത്തരങ്ങള്‍ ആഗ്രഹിക്കുന്നവരാണ് അവര്‍'. മോഹന്‍ ഭാഗവത് പറയുന്നു.

പെല്ലറ്റ് ഗണ്‍ പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും കാര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും ആര്‍എസ്എസ് അദ്ധ്യക്ഷന്‍ വ്യക്തമാക്കി. 2029ലെ പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ണായക വോട്ടുബാങ്കായി മാറാന്‍ തയ്യാറെടുക്കുന്ന ജെന്‍ സി തലമുറയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends