പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജിനാണ് മര്‍ദ്ദനമേറ്റത്. ലഹരി കേസ് പ്രതിയായ ഷെഫീഖ് ആണ് ആക്രമിച്ചത്. ജയില്‍ സൂപ്രണ്ട് ദൈനംദിന വിസിറ്റിന് എത്തിയപ്പോള്‍ ആയിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ സൂപ്രണ്ടിന് ചെറിയ രീതിയിലുള്ള പരുക്കുകള്‍ ഉണ്ട്. മര്‍ദ്ദനത്തിന് കാരണം എന്താണ് എന്നതിന് വ്യക്തതയില്ല. വിഷയത്തില്‍ സൂപ്രണ്ട് തടവുകാരനെതിരെ കേസ് കൊടുത്തേക്കും. നിലവില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























