Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി

16 SEPTEMBER 2024 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പിൽ ഇൻറലിജൻസ് അന്വേഷണം. ഒന്നര കൊല്ലം മാത്രം ആയുസുള്ള ഒരു സർക്കാരിനെ ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ സംശയം. ആഭ്യന്തര വകുപ്പിൽ അലകും പിടിയും വിട്ടാൽ സർക്കാർ അട്ടിമറിക്കപ്പെടും. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഇതാണ് അവസ്ഥ. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പറഞ്ഞാൽ ആഭ്യന്തര വകുപ്പിൽ ആരും കേൾക്കാത്ത അവസ്ഥയാണുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ പിണറായി സർക്കാരിന്എന്തുസംഭവിക്കുമെന്നറിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പട്ടാളത്തിൽ അട്ടിമറി സംഭവിക്കുന്നത് പോലെയാണ് പോലീസിലും അട്ടിമറി നടക്കുന്നത്. പി.വി. അൻവർ തന്നെയാണ് ആഭ്യന്തരവകുപ്പിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

 

 

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പി വി അൻവറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങൾ ചോർന്ന് കിട്ടിയ സംഭവത്തിലാണ് ഇന്റലിജൻസിനോട് ഡി. ജി. പി. വിശദമായ റിപ്പോർട്ട് തേടിയത്. പൊലീസിലെ വിവരങ്ങൾ ചോർത്തി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രഹസ്യങ്ങൾ ചോ‍ർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയറിയാതെ പോലീസിൽ ഇങ്ങനെയൊക്കെ നടക്കുന്നത് അത്ഭുതകരമായ കാര്യമാണ്.

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി.വി.അൻവറിനെതിരെ പൊലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫെയ്സ് ബുക്കിലിട്ടത്. ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യ രേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്. ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

 

നേരത്തെ താൻ ഫോണ്‍ ചോർത്തിയതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പൊലീസ് ഇതിൽ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യ രേഖ പുറത്തുവിട്ടത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർഎസ്.എസ്.അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്. പൊലീസുകാർ ഉപയോഗിക്കുന്ന അയാപ്സ് സോഫ്റ്റ്വർ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോർന്നത്. വാർത്താ സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്സ് ബുക്ക് പേജിലുമിട്ടു. ഇതൊന്നും കേട്ടു കേൾവിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രി ഞ്ഞെട്ടി പോയ സംഭവമായിരുന്നു ഇത്.

 

 

ചോർച്ച അന്വേഷിക്കാതെ നടപടി മാത്രം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഉയരുന്ന ചോദ്യം. അന്വേഷണ റിപ്പോർട്ട് പേട്ടയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും, പകർപ്പുകള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും, ആഭ്യന്തരവകുപ്പിലും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാണുള്ളത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ചു. പക്ഷെ ചിലരെ മാത്രം ലക്ഷ്യവച്ചുള്ള റിപ്പോർട്ടിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി തന്നെ സംശയം പ്രകടിപ്പിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. കൻോമെൻ്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൽ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതി പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹോദരനോട് നടത്തിയ കുറ്റസമ്മതം പുറത്തുവന്നതോടെയാണ് പ്രതികളിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ആശ്രമം കത്തിച്ച ശേഷം ഒരു റീത്തിൽ കുറിപ്പെഴുതിയ പ്രതി പ്രകാശ് വച്ചിരുന്നു. കേസിൽ പ്രധാന തെളിവാകേണ്ട പ്രകാശിന്‍റെ കൈയക്ഷരവും റീത്തുമെല്ലാം ഇപ്പോള്‍ കാണാനില്ല. സ്ഥലത്തെത്ത് നിന്നും പൊലീസെടുത്ത് റീത്ത് റിപ്പ് പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരൻ കോടതിയിൽ നിന്നും വാങ്ങിയതായി രേഖയുണ്ട്, സ്റ്റേഷനിൽ എത്തിച്ചതിന് രേഖയില്ല. ഈ പൊലീസുകാരനെതിരെ റിപ്പോർട്ടിൽ നടപടിയില്ല. സൈബർ പൊലീസാണ് നിരവധി പേരുടെ ഫോണ്‍ വിശദാംശങ്ങളെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ ഷാഡോ പൊലീസാണ് ശേഖരിച്ച് പ്രത്യേക സംഘത്തിന് കൈമാറിയത്. ഇതിൽ പലതും കാണാനില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

 

 

നിരവധി കൈമാറിയ രേഖകള്‍ കാണാതായിട്ടും നടപടി മുൻ കൻോമെൻ്റ് അസി.കമ്മീഷണർ ദിനിൽ രാജിനും ഷാഡോ പൊലീസിനെതിരെ മാത്രമൊതുക്കി. റീത്ത് കാണായതായതെങ്ങനെ എന്നതിൽ ക്രൈംബ്രാഞ്ചിന് മറുപടിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം സിസിടിവി ശേഖരിച്ചു നൽകിയും, ഫോണ്‍ രേഖ പരിശോധിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നാണ് പ്രധാന ചോദ്യം. മാത്രമല്ല അന്വേഷണം നടത്തിയ മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഇപ്പോള്‍ ബിജെപി പ്രവർത്തകനുമായ രാജേഷ് അന്വേഷണം വഴിതിരിച്ചുവെന്നാണ് അൻവറിന്‍റെ ആരോപണം. എന്നാൽ രാജേഷിനെതിരെ ഒരു നടപടിയും ഈ റിപ്പോർട്ടിൽ പറയുന്നുമില്ല.

പോലീസ് ആസ്ഥാനത്ത് ഉണ്ടായിരുന്ന രഹസ്യരേഖകൾ എങ്ങനെ ചോർന്നുവെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇത്തരം ഒരന്വേഷണത്തിൽ ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാലും നടപടി ഉന്നത തലത്തിൽ എത്തുകയില്ല. കാരണം അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് സർക്കാരിന് നാണകേടായി മാറും. മുമ്പും ആഭ്യന്തര വകുപ്പിൽ ഇത്തരം അട്ടിമറികൾ നടത്തിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അട്ടിമറി ആ സർക്കാരിനെ തന്നെ തകർത്തു.അന്നും ഉന്നത ഉദ്യോഗസ്ഥരാണ് സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിച്ചത്. അന്നും കരുണാകരൻ പക്ഷം പിടിച്ചു .ഇപ്പോൾ പിണറായി പക്ഷം പിടിക്കുന്നതു പോലെ.'

അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൻ്റെ പോലീസ് മേധാവി വി.എൻ. രാജനായിരുന്നു. 1974 മുതൽ 1978 വരെയാണ് ഇത്. എന്നാൽ രാജൻ വെറും കളിപ്പാവയായിരുന്നു. അദ്ദേഹത്തിന് താഴെ യുണ്ടായിരുന്ന ആർ. ജയറാം പടിക്കലാണ് പോലീസ് ഭരിച്ചത്. കാരണം കരുണാകരൻറെ വിശ്വസ്തനായിരുന്നു പടിക്കൽ. ഇന്നത്തെ ദർവേഷ് സാഹിബായിരുന്നു അന്നത്തെ രാജൻ . അജിത് കുമാറിനെ പോലെ അന്ന് പടിക്കലിനായിരുന്നു ക്രമസമാധാന ചുമതല. അടിയന്തരാവസ്ഥകാലത്ത് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി.

 

 

കരുണാകരൻ ആഭ്യന്തര മന്ത്രിയും. പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ഡി.ജി.പി യാകാൻ പടിക്കലും മധുസൂദനനും തമ്മിൽ നടന്ന ചേരി പോരായിരുന്നു വാർത്ത.അന്ന് കരുണാകരൻറെ മക്കൾ ഓരോ ചേരിയിലും നിലയുറപ്പിച്ചതും വാർത്തയായി. ഇപ്പോഴും കാര്യങ്ങൾ ഏതാണ്ട് അതേ മട്ടിൽ തന്നെയാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസ് ഡി.ജി.പി. ദർവേഷ് സാഹിബിനെ പിന്തുണക്കുന്നത് മുമ്പ് വാർത്തയായിരുന്നു. മുഖ്യമന്ത്രിയുമായിട്ടാണ് അജിത്തിൻ്റെ ബന്ധം. പോലീസിൻറെ ഇടപെടൽ കാരണമാണ് ഇത്തരം ഒരു കനത്ത തോൽവി കഴിഞ്ഞ തിരഞ്ഞടുപ്പിൽ സി. പി എമ്മിന് ഉണ്ടായത്. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ പിണറായിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ കഴിയുന്നുമില്ല.

ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് തിരിച്ചറിഞ്ഞത്. പാർട്ടിയും മുന്നണിയും അങ്ങനെ പ്രതിസന്ധിയിലായി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നത് . ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നത് ഉദ്യോഗസ്ഥർ ഇടപെട്ടിട്ടാണ് . പാർലെമെൻറ് തിരഞ്ഞടുപ്പിൽ തോറ്റത് പോലും പിണറായിയുടെ ഉദ്യോഗസ്ഥരുടെ അട്ടിമറി കാരണമാണ് .

ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ് . അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ കഴിയുന്നതുവരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. . പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ടായി .

 

 

 

ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ അവ്യക്തത അവ്യക്തതയായി തന്നെ നിലനിന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ങ്കം മു​റു​കി​യ​തോ​​ടെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​യ​രാ​തി​രി​ക്കാ​ൻ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. സി.​എ.​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ ഇ​ട​പെ​ട​ൽ ഇ​തി​ൽ ഒ​ടു​വി​ല​ത്തേ​തായിരുന്നു.. സി.​എ.​എ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ സി.​പി.​എം നീ​ക്കം തുടങ്ങിയപ്പോൾ നേ​ര​ത്തേ ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ പേ​രി​ലെ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്നു..

ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം, സ​പ്ലൈ​കോ പ്ര​തി​സ​ന്ധി എ​ന്നി​വ​യാ​ണ്​ കാ​ര്യ​മാ​യ ച​ർ​ച്ച​യാ​യ​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം​ നേ​രി​ടു​ന്ന മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടുന്നില്ല. ഇതെല്ലാം ഉദ്യോഗസ്ഥതലത്തിലെ അട്ടിമറിയായിരുന്നു.

എ​ങ്കി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ്ര​ത്യേ​ക ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച്​ ഇ​ര​ക​ൾ​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം മ​ന്ത്രി​സ​ഭ എ​ടു​ത്ത​ത്​​ ഹൈ​റേ​ഞ്ചി​​ലെ ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​നാ​ണ്. പൂ​ക്കോ​ട്​ വെ​റ്റ​റി​ന​റി കോ​ള​ജ്​ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ന്​ പി​ന്നി​ൽ എ​സ്.​എ​ഫ്.​ഐ​യു​ടെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യും മ​ർ​ദ​ന​വു​മാ​ണെ​ന്ന​ത്​ പു​റ​ത്തു​വ​ന്ന​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ഇതിലും കുറ്റവാളികളെ രക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിച്ചു.

സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി സി.​ബി.​ഐ അ​ന്വേ​ഷ​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​ൽ​നി​ന്ന്​ ത​ടി​യൂ​രി​യ​ത്. ക്ഷേ​മ പെ​ൻ​ഷ​ൻ മാ​സ​ങ്ങ​ളാ​യി കു​ടി​ശ്ശി​ക​യാ​യ​ത്​ ഘ​ട​ക ക​ക്ഷി​ക​ളി​ൽ​നി​ന്നു​വ​രെ ക​ടു​ത്ത പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി.

കേ​​ന്ദ്രം ഫ​ണ്ടു ത​രു​ന്നി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​നാ​യി​ല്ല. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ക​ട​മെ​ടു​ത്ത പ​ണം നീ​ക്കി​വെ​ച്ച്​ ര​ണ്ടു മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​കാ​ൻ ധ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്​ ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​രു​​​ടെ വോ​ട്ട്​ എ​തി​രാ​കാ​തി​രി​ക്കാ​നാ​ണ്.എന്നാൽ അതും എതിരായി .

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരുന്നു. . 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിൽ ഡി.ജി.പി. അജിത് കുമാർ കളിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ എതിരാളികൾ പറയുന്നത്..

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധം വിളിച്ചു വരുത്തി . 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഇതിനകം 34 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പിന്‍വലിച്ചവയില്‍ 28 എണ്ണവും. ആറ് കേസുകള്‍ എറണാകുളം ജില്ലയിലേതും. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒന്നു പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഇവരിലേറെയും. അതേസമയം, തമിഴ്‌നാട്ടിലെ പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അക്രമാസക്തമല്ലാത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുകയുണ്ടായി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സി എ എ) പാസ്സാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമാണ് കേരളത്തിലും അരങ്ങേറിയത്. ബി ജെ പി ഒഴിച്ചുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മഹല്ല് കമ്മിറ്റികളും പ്രാദേശിക ക്ലബുകളും പൊതുജന കൂട്ടായ്മകളുമെല്ലാം പ്രത്യേകമായും വേറിട്ടും സമരത്തില്‍ ഭാഗഭാക്കായി. വിഷയത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് എല്‍ ഡി എഫും യു ഡി എഫുമായിരുന്നു പല സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അപൂര്‍വം ചിലയിടങ്ങളിലൊഴികെ എവിടെയും പ്രതിഷേധം അക്രമാസക്തമോ സംഘര്‍ഷഭരിതമോ ആയില്ല. തീര്‍ത്തും സമാധാനപരമായിരുന്നു. എന്നിട്ടും പോലീസ് വ്യാപകമായി കേസെടുത്തു

തൃശൂരില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിനെതിരെയും ഹരിനാരായണനെതിരെയും കേസെടുത്തത് പൗരത്വ പ്രക്ഷോഭത്തിന് അനുകൂലമായ ഗാനങ്ങള്‍ ആലപിച്ചതിനായിരുന്നു. കോഴിക്കോട് ഡി സി സി സംഘടിപ്പിച്ച സമാധാനപരമായ പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇങ്ങനെ കേസിനു വേണ്ടി കേസുണ്ടാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. അന്യായമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പോലീസിന്റെ നിര്‍ദേശം പാലിക്കാതിരിക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സമരക്കാര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തത്. ഏതുവിധേനയെങ്കിലും പൗരത്വവിരുദ്ധ സമരങ്ങളെ പരാജയപ്പെടുത്തുകയായിരുന്നോ പോലീസ് ലക്ഷ്യമെന്ന് സംശയിക്കപ്പെടുന്നുണ്ട്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്ന് ഡി ജി പി വയര്‍ലസ് വഴി പോലീസിന് നിര്‍ദേശം നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതും ശ്രദ്ധേയമാണ്.അതേസമയം, പൗരത്വ നിയമത്തെ അനുകൂലിച്ച് ബി ജെ പി നടത്തിയ ജനജാഗരണ സദസ്സുകളെ വിജയിപ്പിക്കാന്‍ പലയിടത്തും പോലീസ് രംഗത്തിറങ്ങിയതായി ആരോപണം ഉയർന്നു.

തൊടുപുഴക്ക് സമീപം കരിമണ്ണൂരിലെ ജനജാഗരണ സദസ്സ് പരാജയപ്പെടുത്താനായി കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിക്കാന്‍ സ്ഥലത്തെ വ്യാപാരികള്‍ തീരുമാനിച്ചപ്പോള്‍, കടകളടച്ചാല്‍ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയുണ്ടായി. ബി ജെ പിയെ സഹായിക്കുന്നതിനായിരുന്നു ഇത്. നോട്ടീസ് വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തതോടെ വ്യാപാരികളില്‍ നിന്ന് പോലീസ് അത് തിരിച്ചുവാങ്ങുകയായിരുന്നു. കുറ്റ്യാടിയില്‍ ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി ബി ജെ പിക്കാര്‍ ഒഴിഞ്ഞ തെരുവില്‍ പ്രകോപനപരമായതും ‘ഗുജറാത്ത് മറക്കണ്ട’ തുടങ്ങി കലാപത്തിനു പ്രേരണ നല്‍കുന്നതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ കേരളമെമ്പാടും പ്രചരിച്ചതാണ്. ഇത്ര പരസ്യമായി നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ഒടുവില്‍ കേസെടുത്തത്. അതോടൊപ്പം കടയടച്ച വ്യാപാരികള്‍ക്കെതിരെയും പോലീസ് സ്വമേധയാ കേസെടുത്തു. മുഖ്യമന്ത്രി ഉദ്ഘാടകനായി കോഴിക്കോട്ട് നടന്ന പൗരത്വ വിരുദ്ധ റാലി പരാജയപ്പെടുത്താന്‍ റാലിയുടെ പ്രചാരണ വിഭാഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ പ്രതികരിച്ചവരോട് “പൗരത്വ നിയമം വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി ആരാ’ എന്നാണ് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ചോദിച്ചത്. ഇതെല്ലാം അജിത് കുമാറിൻ്റെ നിർദ്ദേശാനുസരണം നടന്നുവെന്നാണ് ആക്ഷേപം

മുമ്പൊരിക്കലും കേരളം ദര്‍ശിച്ചിട്ടില്ലാത്ത അതിശക്തവും വ്യാപകവുമായ പ്രതിഷേധങ്ങളാണ് നാടിന്റെ മുക്കിലും മൂലയിലും പൗരത്വ വിഷയത്തില്‍ അരങ്ങേറിയത്. ഇന്ത്യന്‍ ജനതയെ മതകീയമായി ഭിന്നിപ്പിക്കുന്ന കാടന്‍ നിയമത്തിനെതിരെ കക്ഷി, രാഷ്ട്രീയ, സാമുദായിക ഭേദമന്യേ ഒറ്റക്കെട്ടായി കേരള ജനത രംഗത്തിറങ്ങുകയായിരുന്നു. . ഇവ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതുമാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിലേറെ കടന്നു പോയിട്ടും പിന്‍വലിക്കാതെ നിരപരാധികളെ നിരന്തരം പോലീസ് സ്റ്റേഷനുകളും കോടതികളും കയറാന്‍ ഇടയാക്കുന്നത് അന്യായവും അനീതിയുമാണെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കണ്ട് ഭയപ്പെട്ടാണ് പിണറായി തീരുമാനം എടുത്തത്. എന്നാൽ അത് ഫലവത്തായില്ല .

ബി.ജെ.പിയെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിൽ ആയിരിക്കുകയാണ് പിണറായി വിജയ ൻ. തന്റെ മകൾ വീണ നേരിടുന്ന നിയമ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിൻറെ പിന്തുണയില്ലാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാൻ കഴിയുകയില്ല. കേരളത്തിൽ ഒരു സീറ്റ് ബിജെപി നേടിയതു കൊണ്ടാണ് തൽക്കാലം രക്ഷപ്പെട്ടത്.

തിരുവനന്തപുരം , തൃശ്ശൂർ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികളെ അവസാന നിമിഷം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു . എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നീക്കം മനസ്സിലാക്കി മുന്നണിയിൽ തന്റെ നിലപാട് കർശനമാക്കി. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും സിപിഎമ്മിനു ഉണ്ടായിരുന്നു. . ഇത് കേരള കോൺഗ്രസ് മനസ്സിലായി..

പാർട്ടിയുടെ അലകും പിടിയും ഗോവിന്ദന്റെ കയ്യിൽ ഭദ്രമാണ്. എം വി ഗോവിന്ദനാകട്ടെ പിണറായിയെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഇമേജ് മോശമാണെന്നും സർക്കാരിന് സൽപ്പേരില്ലെന്നും സിപിഎമ്മിന്റെ യോഗങ്ങളിൽ തന്നെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രി ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങിയതേയില്ല. . മുഖ്യമന്ത്രിയെ വിവിധ മണ്ഡലങ്ങളിൽ കൊണ്ടുപോയി പ്രസംഗിപ്പിക്കാൻ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടായിരുന്നില്ല. . സിപിഎം സ്ഥാനാർഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത്രയധികം പ്രതിസന്ധി ഇതിന് മുമ്പ് ഒരിക്കലും പിണറായി വിജയൻ അനുഭവിച്ചിട്ടില്ല .

ഉദ്യോഗസ്ഥ തല അട്ടിമറി കാരണം ന്യൂനപക്ഷങ്ങൾ അകന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് . കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തിന് സർക്കാരിലുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായി. ഏതായാലും സർക്കാർ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണത്തിന്റെ ഹൃദയത്തിലാണ് അട്ടിമറിയുണ്ടായിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമങ്ങളോട് രാഹുല്‍  (5 minutes ago)

പവന് 80 രൂപയുടെ കുറവ്  (24 minutes ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (42 minutes ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (46 minutes ago)

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (1 hour ago)

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...  (1 hour ago)

ഉത്തരവുമായി സുപ്രിംകോടതി  (1 hour ago)

എതിരാണെന്ന്  (1 hour ago)

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും  (1 hour ago)

ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം  (1 hour ago)

മത്സരത്തിനിടയിലെ അബദ്ധം  (1 hour ago)

ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....  (2 hours ago)

ചുരാചന്ദ്പുരില്‍ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി...  (2 hours ago)

അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു  (2 hours ago)

Malayali Vartha Recommends