ശബരിമല സ്വർണ്ണ കവർച്ച; ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ

സിപിഎം നേതൃത്വം അറിയാതെ ശബരിമലയിൽ സ്വർണ കവർച്ച നടക്കില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. ശബരിമല സ്വർണ്ണ കവർച്ചയിൽ ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും, മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അറിയായെ ശബരിമലയിലെ സ്വർണ കൊള്ള നടക്കില്ല.
തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേ ത്രത്തിനകത്ത് നിന്ന് സ്വർണം എടുക്കാൻ രാജ കുടംബത്തിന് മേൽ ആരോപണം ഉന്നയിച്ച് വ്യാജ നരേറ്റീവ് സൃഷ്ടിച്ച പാർട്ടിയാണ് സി പി എമ്മെ ന്നും, വിശ്വാസികളുടെ എതിർപ്പ് മാത്രമാണ് പദ്മനാഭ സ്വാമി ക്കഷേത്രത്തിലെ മുതലിൽ തൊടാൻ പറ്റാത്തതെന്നും, മുഖ്യമന്ത്രി പിണറായി വിജയന് സ്വർണം ഒരു ബലഹീനതയാണന്നും കെ സുരേന്ദ്രൻ ആരോപണം നടത്തി. തിരുവനന്തപുരത്ത് കാലടിയിൽ നടന്ന ബി ജെ പി പരിപാടിയിൽ സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ.
https://www.facebook.com/Malayalivartha

























