അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; ഈശ്വരനാമത്തിൽ തിരുത്തിച്ചു; പിന്നാലെ സംഭവിച്ചത്

അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ. അംഗത്തെ വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിച്ചു. ഇരിട്ടി നഗരസഭയിലെ നരയൻപാറ വാർഡിൽനിന്ന് വിജയിച്ച എസ്ഡിപിഐ അംഗം പി. സീനത്തായിരുന്നു ആദ്യം അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത്. ശേഷം ഒപ്പിടാൻ സമയത്ത് വരണാധികാരി ഇടപെട്ടു. വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയെടുക്കാനുള്ള നിർദേശം അംഗീകരിച്ച സീനത്ത് വീണ്ടും ഈശ്വരനാമത്തിൽ പ്രതിജ്ഞയെടുത്തു.
ഇരിട്ടി വാർഡിൽനിന്ന് വിജയിച്ച മുസ്‌ലിം ലീഗ് അംഗം വി.പി. അബ്ദുൾ റഷീദ് സത്യവാചകത്തിൽ ദൈവനാമത്തിൽ എന്ന് പറഞ്ഞപ്പോൾ വാരണാധികാരി ഇടപെടുകയും ഈശ്വരനാമത്തിൽ എന്ന് മാറ്റിച്ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം എസ്ഡിപിഐ അംഗങ്ങളും ആദ്യ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ് അംഗങ്ങളും വരണാധികാരിയുടെ നടപടിയിൽ പ്രതിഷേധിച്ചു. ചട്ടത്തിൽ ഈശ്വരനാമത്തിൽ എന്ന് പറയുന്നത് കൊണ്ടാണ് വീണ്ടും മാറ്റിച്ചൊല്ലാൻ ആവശ്യപ്പെട്ടതെന്ന് വരണാധികാരി ‘ പറഞ്ഞു. ചട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























