Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

17 JUNE 2026 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി ;ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് വന്നത് അടിസ്ഥാന രഹിതമായ വാർത്ത; തുറന്നടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളക്കേസിലെ വില്ലൻ എ പത്മകുമാർ ആ സത്യങ്ങൾ ഉടൻ പുറത്തുവിടും. ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി. പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണെന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് പിണറായി സർക്കാർ ഒത്താശ ചെയ്‌തെന്നും യുവതികളെ പ്രവേശിപ്പിച്ചത് സർക്കാരിന്ററെ അറിവോടെയായിരുന്നുവെന്നും പത്മകുമാർ തുറന്നടിച്ചതോടെ സിപിഎം വെട്ടിലായി. പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കനെടുത്ത തീരുമാനം കേവലം മൂന്നോ നാലോ മാസത്തെ സസ്‌പെൻഷനിലേക്ക് ഒതുക്കി പാർട്ടി തലയൂരി.

കേരളത്തിൽ എൽഡിഎഫിന് പരമദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നിൽ ശബരിമല സ്വർണക്കൊള്ളയാണെന്നും സിപിഎമ്മിലെ മുൻമന്ത്രിക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ഉൾപ്പെടുന്ന ഞെട്ടിക്കുന്ന തെളിവുകളോടെ താൻ ആത്മകഥ എഴുതുമെന്ന് പറയേണ്ട താമസം കാരണഭുതനും ഗോവിന്ദനും ഉൾപ്പെടുന്ന സഖാക്കൾ ഞെട്ടി. സ്വപ്‌ന സുരേഷ് പുറത്തുവിട്ട സ്വർണക്കടത്തിലും ചെമ്പുകുടത്തിലും ഒരു വിധമാണ് ഇരട്ടച്ചങ്കൻ തലയൂരിപ്പോയത്.

ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ തെളിവടക്കമാണ് വെളിപ്പെടുത്തിയത്. താൻ പറയുന്നയാളെ നിയമിക്കാൻ മന്ത്രി കത്തു നൽകിയെന്നും മന്ത്രിയുടെ ശിപാർശക്കത്ത് ആത്മകഥയിലൂടെ പുറത്തുവിടുമെന്നും പത്മകുമാർ പറയുന്നു. തലസ്ഥാനത്തെ പാർട്ടി മന്ദിര നിർമാണത്തിന് തട്ടിപ്പുപണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്.ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന് പത്മകുമാർ നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു.

ശബരിമലയിലേക്ക് യുവതികളെ പോലീസ് ജീപ്പിലാണ് എത്തിച്ചതെന്നും അതിനു പദ്ധതിയിട്ടത് സർക്കാർതന്നെയാണെന്നും കേരളം തിരിച്ചറിയുകയാണ്. യുവതീ പ്രവേശനം നടന്നതിന്റെ തലേദിവസം ശബരിമലയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രമുഖൻ വിളിച്ചു തലസ്ഥാനത്തേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നാണ് പത്മകുമാർ പറയുന്നത്. അർദ്ധരാത്രി തലസ്ഥാനത്തെത്തിയ താൻ പ്രമുഖന്റെ വീടിനു മുന്നിലെത്തിയെങ്കിലും കയറ്റി വിട്ടില്ല. അതേ സമയം ശബരിമലയിൽ യുവതികൾ മലയിൽ എത്തുകയും ചെയ്തു. യുവതീപ്രവേശനം താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പത്മകുമാർ പറയുന്നു. പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെങ്കിലും ചെറിയൊരു സസ്‌പെൻഷനിൽ എല്ലാം സെറ്റപ്പാക്കി. മുതിർന്ന നേതാക്കളായ തോമസ് ഐസക്,വി.എൻ വാസവൻ എന്നിവർ ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

നടപടിയെടുത്താൽ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാർ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മർദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് 2025 നവംബർ 20ന് പത്മകുമാറിനെ അറസ്റ്റു ചെയ്തത്. കവർച്ച പത്മകുമാറിന്റെ കൂടി തട്ടിപ്പിനു നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മറ്റു പ്രതികൾക്കൊപ്പം പത്മകുമാറിനും ജാമ്യം ലഭിച്ചു.

യുവതീപ്രവേശസമയത്ത് തന്നെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത് ഫോൺ രേഖകൾ പരിശോധിച്ചാൽ കണ്ടെത്താമെന്നു എ.പത്മകുമാർ പറഞ്ഞതോടെ ശബരിമല സ്ത്രീ പ്രവേശനത്തിൽ പിണറായിയുടെ പങ്ക് പുറത്തുവരികയാണ്. ശബരിമലയിൽ സ്ത്രീകൾ കയറിയ വാർത്തയറിഞ്ഞ് പിറ്റേദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ, ഇതിനാണോ എന്നെ ഇവിടേക്കു വിജയേട്ടൻ വിളിച്ചുവരുത്തിയത് എന്നു ചോദിച്ചു. പപ്പനെ ഞാൻ വിളിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. തുടർന്ന് പിഎസിനെ വിളിച്ച പിണറായി, താൻ എന്തിനാ പപ്പനെ വിളിച്ചതെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. പിന്നീടു പിഎസിനെ കണ്ടപ്പോൾ, താൻ എന്നോടു പിണങ്ങേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ഇവിടേക്കു വിളിപ്പിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും വിവരങ്ങൾ പത്മകുമാർ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി.

റാന്നി പെരുനാട്ടിൽനിന്നുള്ള ചില സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിനുള്ള നീക്കങ്ങൾ അന്നത്തെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ നടന്നെങ്കിലും പത്മകുമാർ സമ്മതിക്കാതിരുന്നതാണു തടസ്സമായതെന്നും പറയപ്പെടുന്നു. രജിസ്റ്ററിൽ ചെമ്പുപാളി എന്നെഴുതിയത് തന്റെ കയ്യക്ഷരമല്ലെന്നും എല്ലാം തുറന്നെഴുതുമെന്നുമാണ് ഭീഷണി. ശബരിമലയിൽ നിന്നും സ്വർണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് പത്മകുമാർ ജാമ്യത്തിലിറങ്ങിയത്. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദ്ദേശം. അടുത്തിടെ പത്മകുമാർ പാർട്ടി അംഗത്വം പുതുക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends