ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയ 17 വയസ്സുകാരിക്ക് കിട്ടിയത് ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര ചികിത്സാ വീഴ്ച സംഭവിച്ചത്. 17 വയസ്സുള്ള പെണ്‍കുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ഗര്‍ഭ പരിശോധനയ്ക്ക് വിധേയയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന തെറ്റായ ഫലവും നല്‍കി. പിന്നീട്, മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞു.
ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയാണ് പെണ്‍കുട്ടി കല്യാണ്‍ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ മൂന്ന് തവണ ഗര്‍ഭ പരിശോധനയ്ക്ക് വിധേയയാക്കി. ഗര്‍ഭിണിയാണെന്ന് കുടുംബത്തെ അറിയിച്ചു.
പരിഭ്രാന്തരായ കുടുംബം പരിശോധനയ്ക്കായി പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞു. ഇതോടെ, സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനാ രീതികളെക്കുറിച്ച് വലിയ പരാതികള്‍ ഉയര്‍ന്നു.
ആര്‍ത്തവ സംബന്ധമായ അസുഖത്തിന് പെണ്‍കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. മുനിസിപ്പല്‍ കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























