ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള 'പിഎം ഇഡ്രൈവ്' പദ്ധതിയില്‍ സബ്‌സിഡി കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2028 സാമ്പത്തിക വര്‍ഷം വരെ നീട്ടിയ പദ്ധതിയില്‍ 1,000 കോടി രൂപയുടെ വര്‍ധനയും കേന്ദ്ര സര്‍ക്കാര്‍ വരുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പദ്ധതിയാണ് ഇന്നലെ മുതല്‍ വീണ്ടും നീട്ടിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബര്‍ 31 ആയിരിക്കും.
കാലാവധി നീട്ടുന്നതിനൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി വിഹിതം 1,772 കോടി രൂപയില്‍ നിന്ന് 2,767 കോടി രൂപയായി ഉയര്‍ത്തി. സബ്‌സിഡിക്ക് അര്‍ഹതയുള്ള വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തില്‍ നിന്ന് 45.7 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.
1.5 ലക്ഷം രൂപ എക്‌സ് ഫാക്ടറി വിലയുള്ള വാഹനങ്ങള്‍ക്കാണ് പദ്ധതി വഴി സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് അവര്‍ ശേഷിക്ക് 2500 രൂപയാണ് ലഭിക്കുക. ഇങ്ങനെ പരമാവധി 5000 രൂപ വരെ കിട്ടും. സബ്ഡിസി വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനം കടക്കാന്‍ പാടില്ല. എല്ലാ വാഹനങ്ങള്‍ക്കും 5000 രൂപ വീതം സബ്‌സിഡി ലഭിക്കണമെന്നില്ല. ചുരുക്കത്തില്‍ വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha


























