Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

23 AUGUST 2026 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍

അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നീക്കം

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും യുഡിഎഫ് സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന ജനദ്രോഹ നയമാണ് സ്വീകരിക്കുന്നത്. മലയാളികൾക്ക് ഇത് അക്ഷരാർത്ഥത്തിൽ കണ്ണീരോണമായി മാറിയിരിക്കുന്നു.

​
കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇന്നുള്ളത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയവയ്ക്ക് ദിനംപ്രതി വില കുതിച്ചുയരുന്നു. അരിക്ക് കിലോയ്‌ക്ക് 15 രൂപയിലേറെയാണ് വർദ്ധിച്ചത്. ഓണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഏത്തൻ, പൂവൻ തുടങ്ങിയ പഴങ്ങൾക്ക് 100 മുതൽ 150 രൂപ വരെ കടക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് വിപണി ഇടപെടലിന് പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വില വർദ്ധിപ്പിച്ചിരുന്നില്ല. പത്താംവര്‍ഷം അവസാനമാണ് സബ്സിഡി നിരക്കില്‍ നാമമാത്രമായ വര്‍ദ്ധന വരുത്തിയത്. വെളിച്ചെണ്ണയ്ക്കും മുളകിനും ഇരട്ടി സബ്സിഡി നൽകി, പൊതുവിപണിയേക്കാൾ പകുതി വിലക്കുറവിൽ അന്ന് സാധനങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് സപ്ലൈകോയിൽ സാധനങ്ങളില്ല എന്ന് മാത്രമല്ല, ഉള്ളവയ്ക്ക് തീവിലയുമാണ്.
​
മുൻഗണനാ ഇതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി കുത്തനെ കൂട്ടി. അളവ് വെട്ടിക്കുറച്ചതിന് പുറമെ വിതരണം ചെയ്യുന്നത് തീരെ ഗുണനിലവാരമില്ലാത്ത അരിയുമാണ്. മുൻഗണനാ വിഭാഗങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകിവന്നിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം അവതാളത്തിലായി. ആറുലക്ഷത്തിലേറെ കിറ്റുകൾ നൽകേണ്ട സ്ഥാനത്ത് ഇതുവരെ നൽകിയത് അരലക്ഷത്തിൽ പരം മാത്രം.

ഹോര്‍ട്ടികോര്‍പ് വഴിയുള്ള പച്ചക്കറി സംഭരണവും വിതരണവും നിലച്ചതോടെ വില പിടിച്ചുനിർത്താൻ യാതൊരു സംവിധാനവുമില്ലാതായി. കുട്ടികൾക്ക് നൽകുന്ന 5 കിലോ സൗജന്യ അരി നാലാക്കി കുറച്ചു. ഓണാവധിക്ക് സ്കൂളുകൾ അടച്ചിട്ടും വിതരണം ചെയ്തില്ല. 16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി. ക്ഷേമ പെൻഷൻ ഓണത്തിനു മുമ്പ് ലഭിക്കുമോ എന്നതിൽ യാതൊരു ഉറപ്പുമില്ല. ഇതിനൊപ്പം പട്ടികവർഗ വിഭാഗങ്ങളിലെ 60 വയസ്സ് പിന്നിട്ടവർക്ക് നൽകിയിരുന്ന 1000 രൂപ ഓണസമ്മാനവും, മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ക്ഷേമനിധി ആനുകൂല്യങ്ങളും പ്രത്യേക ഓണക്കിറ്റും മുടങ്ങുന്ന നിലയുണ്ടായി.

​ഓണം പടിവാതിലിൽ എത്തിയ ഈ വേളയിലെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണം. പൊതുവിതരണ ശൃംഖല വഴിയും സഹകരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയും വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. എല്ലാ മലയാളികൾക്കും അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സർക്കാർ വഴിയൊരുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയന്‍  (5 hours ago)

സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!  (6 hours ago)

എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പം; ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ട  (6 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (8 hours ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (8 hours ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (8 hours ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (8 hours ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (9 hours ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (9 hours ago)

ശബരിമലയില്‍ തിരക്കേറുന്നു  (9 hours ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (9 hours ago)

Malayali Vartha Recommends