നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി

വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനും പാർട്ടിക്കുള്ളിലെ എതിർപ്പുകൾ മറികടക്കാനുമുള്ള കുൽസിത നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
കണ്ണൂരിൽ നടന്ന പരിപാടിയിൽ "ചോരയ്ക്ക് ചോര" എന്ന നിലയിലുള്ള പ്രകോപനപരമായ പരാമർശത്തിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനും അക്രമം അഴിച്ചുവിടാനും അണികളെ പ്രേരിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയെയും പ്രവർത്തനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കാനും, നിയമപരമായ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അക്രമത്തിലൂടെ പ്രതിരോധിക്കാനുമുള്ള ആഹ്വാനമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു
സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമായ ഇത്തരം പ്രസ്താവനകൾ ഒരു ജനപ്രതിനിധിയിൽ നിന്നും, പ്രത്യേകിച്ച് മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. നാടിന്റെ സമാധാനവും ക്രമസമാധാനവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങളെ ജനാധിപത്യ വിശ്വാസികളും പൊതുസമൂഹവും ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി .
സ്വന്തം നേതൃസ്ഥാനം നിലനിർത്തുന്നതിനായി നാടിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന വി.ഡി. സതീശന്റെ അവസരവാദ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























