ശെൽവരാജിന്റെ മുന്നണി മാറ്റം: നിർണ്ണായക വെളിപ്പെടുത്തലുമായി പി.സി. ജോർജ്ജ്

നെയ്യാറ്റിൻകര എംഎൽഎ ആയിരുന്ന ആർ. ശെൽവരാജിനെ യുഡിഎഫിലെത്തിച്ചതു സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി പി.സി. ജോർജ്ജ് എംഎൽഎ. സംഭവത്തിൽ എനിക്ക് ബ്രോക്കറുടെ റോൾ ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി വഞ്ചിക്കുകയാണ് ഇനി പാർട്ടിയിൽ തുടരാൻ പറ്റില്ല എന്നൊക്കെ സെൽവരാജ് തന്നോട് പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസരത്തിലാണ് മൂന്ന് യുഡിഎഫ് നേതാക്കൾ എന്നെ വിളിച്ചത് ഞങ്ങൾ സംസാരിക്കുകയും ചെയ്തു. ഞാൻ തന്നെ ഇത് കൈകാര്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ആ നേതാക്കളെന്നും പി.സി വെളിപ്പെടുത്തി. എന്നാൽ സിപിഎം വിചാരിക്കുന്നത് പോലെ ശെൽവരാജിന് പണം ഒന്നും നൽകിയിട്ടില്ലെന്നും നെയ്യാറ്റിൻകരയിൽ ശെൽവരാജ് പത്രസമ്മേളനം നടത്തുമ്പോഴാണ് സിപിഎം പോലും ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പോലുള്ള ഒരു പാർട്ടിയിൽ നിന്ന് ഒരാളെ ഇങ്ങനെ ചെയ്യിക്കാൻ സാധിച്ചത് നിസ്സാര കാര്യമല്ല. അവരുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സങ്കടകരമായ കാര്യമാണ് നടന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു.
https://www.facebook.com/Malayalivartha