ആധാർ നിർബന്ധമാക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ; തീരുമാനം സുപ്രീം കോടതി തടയുമെന്നാണ് പ്രതീക്ഷയെന്നും സുബ്രഹ്മണ്യൻ സ്വാമി

ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിനും ആധാർ നിർബന്ധമാക്കുന്നതിനെതിരെ ബിജെപിയിൽനിന്നു തന്നെ വിമതസ്വരം ഉയർന്നത് സർക്കാരിന് തിരിച്ചടിയാണ്.
ആധാർ നിർബന്ധമാക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടൻ കത്തയക്കും. ആധാര്‍ നിര്ബന്ധമാക്കാനുള്ള തീരുമാനം സുപ്രീം കോടതി തടയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ആധാര്‍ സംബന്ധിച്ച വാദങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആധാർ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീകോടതി തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha