നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചും പ്രേമ ബന്ധങ്ങളിലും വിവാഹ തട്ടിപ്പിലും കുടുങ്ങി അന്യനാട്ടിൽ അകപ്പെട്ട ബ്രിട്ടീഷ് യുവതികളോട് യു കെ ഗവണ്മെന്റ് വീണ്ടും ക്രൂരത കാണിക്കുന്നു

നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചും പ്രേമ ബന്ധങ്ങളിലും വിവാഹ തട്ടിപ്പിലും കുടുങ്ങി ഇരകളായി അന്യനാട്ടിൽ അകപ്പെട്ട ബ്രിട്ടീഷ് യുവതികൾ രക്ഷപ്പെട്ട സ്വന്തം നാട്ടിൽ തിരിച്ചെത്തിയാലും അവർക്ക് ദുരിതം ഒഴിയുന്നില്ല.
വിമാന ടിക്കറ്റ് തുകയും, താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവും മടക്കി നല്കണമെന്നുമാണ് വിദേശകാര്യ ഓഫീസ് യുവതികളോട് ആവശ്യപ്പെടുന്നത്.
സ്വന്തം പുനരധിവാസത്തിന്റെയും സംരക്ഷണത്തിന്റെയും തുക ഈ യുവതികള്‍ തന്നെ മടക്കി നല്‍കാന്‍ യു കെ വിദേശ കാര്യ ഓഫീസ് നിർബന്ധം പിടിക്കുന്നു .
സ്വന്തം സംരക്ഷണത്തിനായി നൂറുകണക്കിന് പൗണ്ടുകള്‍ അടയ്‌ക്കേണ്ടി വന്ന നിരാലംബരായ ഈ യുവതികളെ ഇപ്പോൾ സംരക്ഷിക്കുന്നത് വിവിധ സന്നദ്ധസംഘടനകളാണ് . യു കെ ഗവണ്മെന്റിന്റെ ഈ നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി വരുന്നത്.
2016-17 കാലഘട്ടത്തില്‍ ഏതാണ്ട് 82 യുവതികള്‍ക്ക് ഇത്തരത്തില്‍ ഭീമമായ തുക, സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള വിമാന ടിക്കറ്റ് തുകയും, താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുമായി
അടയ്‌ക്കേണ്ടതായി വന്നിരുന്നു .
വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടുത്തി ലോണ്‍ എടുക്കുന്നവരാണെങ്കില്‍, ലോണ്‍ തുക തിരിച്ചടയ്ക്കുന്നതുവരെ അവരുടെ പാസ്‌പോര്‍ട്ട് അവിടെ ഏല്‍പ്പിക്കുകയും, വലിയൊരു തുക പലിശയിനത്തിലും മറ്റും അധികമായി അടയ്‌ക്കേണ്ടിയും വരുന്നു.
ലോണ്‍ എടുത്തതിന്റെ ഭാഗമായി സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ടും മറ്റു രേഖകളും ലോണ്‍ തുക മുഴുവന്‍ അടച്ചിട്ടും പല യുവതികള്‍ക്കും മടക്കി നല്‍കിയിട്ടുമില്ല
മനുഷ്യത്വരഹിതമായ ഈ നടപടികള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇരകളെ ദുര്‍ഘടാവസ്ഥയില്‍ സംരക്ഷിക്കേണ്ടത് മനുഷ്യാവകാശത്തിന്റെ ഭാഗമായി കണക്കാക്കാതെ അതിനെ ഒരു ബിസിനസായി കാണരുത് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha