ഇന്ത്യ വ്യാപാര കരാറിനെ വിമർശിച്ച് ന്യൂസിലൻഡ് ക്ഷീരമേഖല വേണമെന്ന് !! നടക്കില്ലെന്ന് ഗോയല്‍...

ഇന്ത്യ ഒരിക്കലും ക്ഷീരമേഖല ന്യൂസിലൻഡിനായി തുറക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു മന്ത്രി. കരാറിന്‍റെ ഭാഗമായി ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന പത്തു ശതമാനം അധിക തീരുവ പൂജ്യമാക്കി മാറ്റി ന്യൂസിലൻഡ്. കൂടാതെ വിദ്യാർഥി വിസകൾക്ക് ഇനി പരിധിയുണ്ടാകില്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരു രാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്‍റെ ഇന്ത്യാ സന്ദർശന വേളയിലാണ് എഫ്ടിഎയ്ക്കുള്ള ചർച്ചകൾ ആരംഭിച്ചത്. വളരെ വേഗത്തിലാണ് കരാർ പൂർത്തിയാക്കാൻ സാധിച്ചത്.
കരാറിന്‍റെ അടിസ്ഥാനത്തിൽ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന് ഇരു രാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത 13 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്നുമാണ് പ്രതീക്ഷ.
പ്രതിരോധം, കായികം, വിദ്യാഭ്യാസം എന്നിവയുൾപ്പടെ ഉഭയകക്ഷി സഹകരണത്തിന്‍റെ മറ്റു മേഖലകളിലെ പുരോഗതിയെ ഇരു പക്ഷവും സ്വാഗതം ചെയ്യുകയും മൊത്തത്തിൽ ഉള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
അരി, ഗോതമ്പ്, പാല്‍, സോയ, മറ്റ് വിവിധ കര്‍ഷക ഉല്‍പ്പന്നങ്ങള്‍ എന്നിവയിലുള്ള കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ട്. ഇവയിലെ പൂർണ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടില്ല. എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പ് ഇന്നൊവേറ്റര്‍മാര്‍ക്കും ന്യൂസിലന്‍ഡില്‍ വലിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഗോയൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്. ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. ന്യൂസിലാൻഡിലെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഒമ്പത് മാസത്തെ ചർച്ചകൾക്കൊടുവിൽ ഡിസംബർ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
വിൻസ്റ്റൺ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനങ്ങൾ
ന്യൂസിലാൻഡിന്‍റെ പ്രധാന കയറ്റുമതി ഉൽപ്പന്നമായ പാൽ, വെണ്ണ, ചീസ് തുടങ്ങിയ ക്ഷീര ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കിയെന്നാണ് വിൻസ്റ്റൺ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനം. സ്വന്തം കർഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഈ നിലപാടിനെതിരെയാണ് പീറ്റേഴ്‌സ് രംഗത്തെത്തിയത്. ന്യൂസിലാൻഡ് കർഷകർക്ക് ഇതിൽ ഗുണമൊന്നുമില്ല, ഇത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരത്തിന് പകരം കുടിയേറ്റത്തിനാണ് കരാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാൽ, ചീസ്, വെണ്ണ തുടങ്ങിയ പ്രധാന പാലുൽപ്പന്നങ്ങളെ ഒഴിവാക്കുന്ന ന്യൂസിലാൻഡിന്റെ ആദ്യത്തെ വ്യാപാര കരാറായിരിക്കും ഇന്ത്യ എഫ്‌ടിഎ എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. 2025 നവംബർ വരെയുള്ള വർഷത്തിൽ പാലുൽപ്പന്ന കയറ്റുമതി ഏകദേശം 13.94 ബില്യൺ ഡോളറായിരുന്നു, ഇത് രാജ്യത്തിന്റെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 30 ശതമാനമാണ്
മാത്രമല്ല ഇന്ത്യന്‍ പൗരന്മാര്‍ക്കായി വര്‍ഷം തോറും 5000 താല്‍കാലിക തൊഴില്‍ വിസകളും 1000 വര്‍ക്കിങ് ഹോളി ഡേ വിസകളും അനുവദിക്കാനുള്ള തീരുമാനം ന്യൂസിലാന്‍ഡിന്റെ തൊഴില്‍ വിപണിയെ സാരമായി ബാധിക്കുമെന്നാണ് അദേഹത്തിന്റെ വിലയിരുത്തല്‍. കരാറിനായി മൂന്ന് വര്‍ഷത്തെ കാലാവധി ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഒമ്പത് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കിയത് 'ലോ-ക്വാളിറ്റി' കരാറിന് കാരണമായെന്നും അദേഹം ആരോപിച്ചു.
പഠനകാലത്തും ശേഷവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തൊഴിൽ അവകാശങ്ങൾ വർദ്ധിപ്പിക്കുന്നത് ഭാവിയിലെ സർക്കാരുകളെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കുടിയേറ്റ, തൊഴിൽ വിപണി ക്രമീകരണങ്ങൾ ക്രമീകരിക്കുന്നതിൽ നിന്ന് തടയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കരാറിലെ പ്രധാന വ്യവസ്ഥകൾ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു.
ന്യൂസിലാൻഡിൽ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും
ന്യൂസിലാൻഡ് ഇന്ത്യയിൽ അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തും.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലാൻഡിൽ 100 ശതമാനം നികുതിയില്ലാത്ത പ്രവേശനം ലഭിക്കും.
ഭരണസഖ്യത്തിനുള്ളിൽ തർക്കമുണ്ടെങ്കിലും, ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ രാജ്യത്തിന്‍റെ സാമ്പത്തിക താത്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറല്ലെന്നും പീറ്റേഴ്‌സ് വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടുള്ള തന്‍റെ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ നടപ്പിലാക്കാൻ ആവശ്യമായ നിയമനിർമ്മാണത്തെ പാർലമെന്‍റിൽ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി എതിർക്കുമെന്നാണ് സൂചന
ഇന്ത്യ-യുഎസ് വ്യാപാര കരാറിലും പാലുല്‍പ്പന്നങ്ങളും കൃഷിയും പ്രധാന തര്‍ക്കവിഷയമാണ്. എങ്കിലും, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യാപാര കരാറിന് ഉടന്‍ അന്തിമരൂപം നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞിരുന്നു.
യു.കെ, ഒമാൻ രാജ്യങ്ങളുമായുള്ള കരാറുകൾക്ക് ശേഷം ഇന്ത്യ ഈ വർഷം വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന മൂന്നാമത്തെ കരാറാണിത്. യൂറോപ്യൻ യൂണിയനും യു.എസുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ മറുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
കരാർ നിലവിൽ വരുന്നതോടെ ന്യൂസിലന്‍റിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി താരിഫിൽ 95 ശതമാനം ഇളവ് ലഭിക്കും. കരാർ ന്യൂസിലന്‍റിൽ കൂടുതൽ തൊഴിൽ സാധ്യതയും വരുമാനവും ഉറപ്പാക്കുമെന്നാണ് ലക്സൻ പറഞ്ഞു. കരാറിലൂടെ അടുത്ത അഞ്ച് വർഷത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടി ആകുമെന്ന് മോദി പറഞ്ഞു.
പാൽ, മത്സ്യം, പഴങ്ങൾ, കമ്പിളി തുടങ്ങിയവ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ ലക്ഷ്യമിടുന്ന ന്യൂസിലന്‍റിന്‍റെ വിപണി പ്രവേശനത്തിലെ തടസ്സങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതുപോലെ ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലുകൾക്കും ടെലികോം, ടൂറിസം മേഖലക്കും നിർമാണ മേഖലക്കും വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 1000 ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസ അനുവദിക്കാനും കരാറിൽ തീരുമാനമായി.
https://www.facebook.com/Malayalivartha

























