ബഹ്‌റൈനിൽ ജോലിയ്ക്കിടെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണു പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

ബഹ്‌റൈനിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ് പ്രവാസി മലയാളി നിര്യാതനായി. കൊല്ലം ഓച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്ണപിള്ള (58) യാണ് മരിച്ചത്. തൊഴില്‍സ്ഥലത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുറമെ പരിക്കുകളില്ലാതിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ എത്തിയശേഷം പരസഹായമില്ലാതെയാണ് ഡോക്ടറെ കണ്ടതും എക്സ്റെ എടുക്കാന്‍ പോയതും.
എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വാരിയെല്ലിനുണ്ടായ പൊട്ടലും ശ്വാസകോശത്തിനുണ്ടായ പരിക്കും കാരണം കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആന്തരികമായ ഗുരുതരപരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha