കുവൈത്തില്‍ 8 നില അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

കുവൈത്തില്‍ മെഹബുളയില്‍ 8 നില അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി മറയില്‍ മുത്തോറന്‍കുട്ടിയുടെ മകന്‍ സുരേഷ് എം എം ആണ് മരിച്ചത് . 47 വയസായിരുന്നു. ഭാര്യ കുവൈറ്റില്‍ നഴ്‌സാണ്.
നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇ 90 ശതമാനത്തോളം പൊള്ളലേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
https://www.facebook.com/Malayalivartha