നാട്ടിലേക്ക് വരാൻ ആറു ദിവസം ബാക്കി നിൽക്കേ മലയാളി നഴ്സ് അയര്ലന്ഡില് വാഹനാപകടത്തില് മരിച്ചു... അവസാനമായി ഭർത്താവിനെയും മകളെയും ഒരു നോക്ക് കാണാനാകാതെ പാലാ ഷൈമോളുടെ വിയോഗത്തിൽ കണ്ണീരോടെ നാട്ടുകാർ

ബെല്ഫാസ്റ്റില് ആന്ട്രിം മരിയ ആശുപത്രിയില് ജോലി ക്കാരനാണ് ഷൈമോളുടെ ഭര്ത്താവ് നെല്സണ് ജോണ്. നെല്സണും മക്കളും ബന്ധുവിന്റെ മനസമ്മത ചടങ്ങില് പങ്കെടുക്കാനായി ഏതാനും ദിവസം മുന്പാണ് നാട്ടിലേക്കു പോന്നത്. മെയ്മോളുടെ ഭര്ത്താവ് ബിജുവും നാട്ടില് അവധിക്കു വന്നിരിക്കുകയാണ്. അപകട വിവരമറിഞ്ഞ് ഇരുവരും ബെല്ഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട്. പാലാ മാറിയിടം രാമച്ചനാട്ട് തോമസ് മാത്യു- മേരി ദന്പതികളുടെ മകളും വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തില് (വീണപറന്പില്) നെല്സന്റെ ഭാര്യയുമായ ഷൈമോള് (37) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മറ്റൊരു മലയാളി നഴ്സ് മെയ്മോള്ക്കും മകനും അപകടത്തില് പരിക്കേറ്റു. പരിക്കേറ്റ മെയ്മോളുടെ നില ഗുരുതരമാണ്.
ഇവര് ബെല്ഫാസ്റ്റ് റോയല് വിക്ടോറിയ ആശുപത്രിയില് ചികിത്സയിലാണ്. നെല്സന്റെ കുടുംബ സുഹൃത്ത് ബിജുവിന്റെ ഭാര്യയാണ് മെയ്മോള്. വെള്ളിയാഴ്ച വൈകുന്നേരം 6.45നായിരുന്നു അപകടം. ഇവര് സഞ്ചരിച്ചിരുന്ന കാര് ബാലിമന എ26 റോഡില് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മെയ്മോളുടെ മകനെ പഠനക്യാന്പിനു ശേഷം കൂട്ടിക്കൊണ്ടു മടങ്ങുംവഴിയാണ് അപകടം. 29ന് നടക്കുന്ന ബന്ധുവിന്റെ വിവാഹ ചടങ്ങില് പങ്കെടുക്കാനായി ഷൈമോള് 27നു നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം.
https://www.facebook.com/Malayalivartha
























