സൗദിയിൽ ബസ് അപകടം പരിക്കേറ്റവരിൽ പത്തിലേറെ പ്രവാസി മലയാളികൾ

മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്സിനു പുറകിൽ ട്രൈലർ ഇടിച്ച് ട്രൈലർ ഡ്രൈവറായ പാക് പൗരൻ മരിക്കുകയും പത്തിലേറെ മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരം തായിഫ്-റിയാദ് റോഡിൽ അൽമോയക്ക് സമീപമാണ് അപകടം നടന്നത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം പറഞ്ഞു വിടുകയും ചെയ്തു.
അതോടൊപ്പം തന്നെ ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദീഖ് തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണ്. ദമാമിൽ നിന്ന് പുറപ്പെട്ട സംഘം ഉംറയും മദീന സന്ദർശനവും കഴിഞ്ഞ തിരിച്ച് വരുന്ന വഴിയിലാണ് സംഭവം നടന്നത്. വിശ്രമത്തിനായി നിർത്തിയിട്ട ബസ്സിന് പുറകിൽ ട്രൈലർ ഇടിക്കുകയാണ് ചെയ്തത്. ഇടിയുടെ ആഘാതത്തിൽ ട്രൈലർ പൂർണമായും തകർന്നതയാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം മദീനയില്‍ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 35 പേർ അപ്പോൾ തന്നെ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha






















