Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിസാ മാറ്റം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ ഉള്ള അവ്യക്തത മാറ്റുന്നതിനായി മാനവ വിഭവ ശേഷി സമിതി വിശദീകരണം ഇങ്ങനെ

29 OCTOBER 2019 11:37 AM IST
മലയാളി വാര്‍ത്ത

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിസാ മാറ്റം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ ഉള്ള അവ്യക്തത മാറ്റുന്നതിനായി മാനവ വിഭവ ശേഷി സമിതി വിശദീകരണവുമായി എത്തി . ഇത് പ്രകാരം കുവൈത്തില്‍ സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കുന്നതല്ല . മാനവ വിഭവ ശേഷി സമിതി ഡെപ്യൂട്ടി ഡയരക്റ്റര്‍ ജനറല്‍ മുബാറക് അല്‍ ജഅഫര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത് . സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു ..എന്നാൽ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് അദ്ദേഹം അറിയിച്ചു.

എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികളിലേക്കും സന്ദര്‍ശക വിസ മാറ്റാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ അടക്കമുള്ള ആര്‍ട്ടിക്കിള്‍ 18 വിഭാഗത്തില്‍ പെട്ട തൊഴിലാളികളുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തവും മാനവ വിഭവ ശേഷി സമിതിയുടെതായിരിക്കും. ഇത് താമസാനുമതി നിയമത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് ഗാര്‍ഹിക മേഖല, കുടുംബ വിസ, സര്‍ക്കാര്‍ സ്ഥാപനം, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പദ്ധതികള്‍ മുതലായ മേഖലകളിലേക്ക് വിസാ മാറ്റം അനുവദിച്ച് കൊണ്ട് ഈ മാസം 22നാണു ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഉത്തരവ് സംബന്ധിച്ച് നിരവധി അവ്യക്തതകള്‍ നിലനിന്നിരുന്നു. പുതിയ നിയമപ്രകാരം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിസ മാറ്റം അനുവദിക്കും എന്നും പ്രചാരണം ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണു മാനവ വിഭവ ശേഷി സമിതി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, സന്ദര്‍ശ്ശക വിസയിലോ വിനോദ സഞ്ചാര വിസയിലോ രാജ്യത്ത് എത്തുന്ന ഭാര്യ, മക്കള്‍ എന്നിവരുടെ താമസാനുമതി കുടുംബ വിസയിലേക്ക് മാറ്റുന്നതിനു തടസ്സങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി അടക്കമുള്ള നിബന്ധന ഇവര്‍ക്കും ബാധകമായിരിക്കും.

അതേപോലെ, സന്ദര്‍ശക വിസ ഗാര്‍ഹിക മേഖലയിലേക്കും മാറ്റാവുന്നതാണ് . കൂടുതല്‍ ചെലവുകള്‍ കൂടാതെ സ്വദേശികള്‍ക്ക് ഗാര്‍ഹിക ജോലിക്കാരെ ലഭ്യമാക്കുക എന്നതാണു ഇത് കൊണ്ട് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേനെ വീട്ടു വേലക്കാരെ കൊണ്ടു വരുന്നതിനു നിലവില്‍ 1000 മുതല്‍ 1500 ദിനാര്‍ വരെയാണു സ്വദേശികള്‍ ചിലവഴിക്കേണ്ടി വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (3 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (3 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (6 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (6 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (7 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (7 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (8 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (8 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (8 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (9 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (9 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (9 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (9 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (9 hours ago)

Malayali Vartha Recommends