Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു വിമാനങ്ങള്‍... പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍, ആകെ 19 സര്‍വ്വീസുകള്‍

16 MAY 2020 11:46 AM IST
മലയാളി വാര്‍ത്ത

പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. ആകെ 19 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇന്ന് സര്‍വ്വീസുകള്‍ ഉണ്ടാകും. ദുബായില്‍ നിന്നുള്ള വിമാനം വൈകിട്ട് ആറരയ്ക്ക് നെടുമ്പാശ്ശേരിയിലെത്തും.
ഇന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദുബായില്‍ നിന്ന് സര്‍വീസ് നടത്തും. വൈകിട്ട് 6.25ന് വിമാനം കൊച്ചിയിലെത്തും. നാളെ 2 വിമാനമുണ്ടാകും. ദുബായില്‍ നിന്നു വൈകിട്ട് 5.40നും അബുദാബിയില്‍ നിന്നു രാത്രി 8.40നും.

രണ്ടാം ഘട്ടത്തില്‍ യുകെ, ഫിലിപ്പീന്‍സ്, ഇറ്റലി, യുഎസ്, യുക്രെയ്ന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, അര്‍മീനിയ അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കൊച്ചിയിലേക്കു കണക്ഷന്‍ വിമാനങ്ങളുണ്ട്. എയര്‍ ഇന്ത്യ നടത്തുന്ന ഈ സര്‍വീസുകള്‍ 20ന് ആരംഭിക്കും. 20ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് മുംബൈ വഴിയുള്ള വിമാനം രാവിലെ 6.45ന് കൊച്ചിയിലെത്തും.

മെയ് 16 മുതല്‍ ജൂണ്‍ മൂന്നാം തീയതി വരെയാണ് എയര്‍ ഇന്ത്യ എക്സപ്രസും എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ദുബായ്, അബുദാബി, മസ്‌ക്കറ്റ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം സാന്‍ ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, പാരീസ്, റോം തുടങ്ങി എട്ടു സ്ഥലങ്ങളില്‍ നിന്നും ഇത്തവണ വിമാനങ്ങള്‍ ഉണ്ടാകും. ചില രാജ്യങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ദില്ലി, മുംബൈ, ബംഗലുരു എന്നിവിടങ്ങളിലും ഇറങ്ങും. നെടുമ്പാശ്ശേരിയിലെത്തുന്നവരെ പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിയാല്‍ അറിയിച്ചു.

അതേസമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്കടുക്കുന്നു. 642പേരാണ് ഇതുവരെ ഗള്‍ഫില്‍ മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (24 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (37 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends