Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

പ്രവാസി മലയാളി കൊറോണ ബാധയെ തുടർന്ന് തീവ്രപരിചരണത്തിൽ;ഭാര്യയും മകനും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹതയിൽ ഞെട്ടലോടെ പ്രവാസലോകം

16 MAY 2020 11:47 AM IST
മലയാളി വാര്‍ത്ത

ജുലൈ രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനം ഒന്നേകാൽ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുമ്പോൾ തന്നെ അത് നൽകുന്നത് സമാനതകളില്ലാത്ത ദുരനുഭവങ്ങള്‍ തന്നെയാണ്. ജോലി നഷ്ടപ്പെടുന്നവർ, ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നവർ എന്നിങ്ങനെ അനവധി കഷ്ടപ്പാടുകളാണ് പ്രവാസി സമൂഹങ്ങളില്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ മദീനയിലില്‍ നിന്ന് പ്രവാസികളെ ഏറെ ഞെട്ടിക്കൊണ്ട് ഒരു സംഭവം പുറത്തേക്ക് വരുകയാണ്. കൊറോണാ ബാധിതനായി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ കഴിയുന്ന മലയാളിയുടെ ഭാര്യയെയും മകനെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി.

അതോടൊപ്പം തന്നെ ഇവരുടെ കൂടെ കഴിയുകയായിരുന്ന ഭര്‍ത്താവിന്റെ എഴുപതുകാരിയായ അമ്മയെ സംഭവത്തില്‍ ആകെ തളര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയും ചെയ്തു. മദീനയിലെ ഊല്‍ പ്രദേശത്തെ ഹയ്യ് അല്‍മതാര്‍ ഏരിയയില്‍ വെള്ളിയാഴ്ച കാലത്താണ് സംഭവം നടന്നതായി അധികൃതർ വ്യക്തമാക്കുന്നത്.

മദീനയിലെ മവാസാത്ത് ആശുപത്രിയിലെ വെന്റിലേഷനില്‍ കഴിയുന്ന കോഴിക്കോട്, കൊയിലാണ്ടി സ്വദേശി ബിജു വിന്റെ മണിപ്പൂര്‍ സ്വദേശിനിയായ ഭാര്യ (30) യെയും അവരുടെ ആറ് മാസം പ്രായമായ കുഞ്ഞിനേയും ആണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവശനിലയിലായ ബിജുവിന്റെ അമ്മയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവ് കൊറോണാ ബാധിതനായി വെന്റിലേഷനില്‍ കഴിയുന്ന ഭര്‍ത്താവിനെ സംബന്ധിച്ച്‌ നാല് ദിവസങ്ങളായി യാതൊരു വിവരവുമില്ലാതെ കഴിയുകയായിരുന്നു ഭാര്യ.

നാല് ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് ബിജു ആശുപത്രിയിലേയ്ക്ക് പോയത്. മൂക്ക് സംബന്ധമായ അസുഖം കാണിക്കാനായിരുന്നു അത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടര്‍ന്ന്, അദ്ദേഹത്തെ കുറിച്ച്‌ വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് അസ്വസ്ഥതയിലായിരുന്നു മദീനയിലെ കുടുംബം.

എന്നാൽ അതിനിടെ ബിജുവിന്റെ നാട്ടിലുള്ള സഹോദരി സൗദിയിലുള്ള പരിചയക്കാര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ നിന്ന് അദ്ദേഹം കൊറോണാ ബാധിതനാണെന്നും മുവാസാത്ത് ആശുപത്രിയില്‍ വെന്റിലേഷനില്‍ കഴിയുകയാണെന്നും വിവരം ലഭിക്കുകയാണ് ഉണ്ടായത്. ഇതേതുടർന്ന് ഈ വിവരം കൂടി അറിഞ്ഞതോടെ ഭാര്യ എല്ലാനിലയിലും തകര്‍ന്ന് പോയിരിക്കാമെന്നാണ് അനുമാനം.

അതേസമയം ഇവരുടെ കൂടെ താമസിക്കുന്ന ബിജുവിന്റെ അമ്മ നല്‍കുന്ന വിവരമനുസരിച്ച്‌, ഭാര്യ ഫ്ളാറ്റിലെ റൂമിനകത്ത് കയറി പൂട്ടിടുകയും അമ്മ പുറത്താവുകയും ചെയ്തു. റൂമിന്റെ വാതില്‍ പിന്നീട് തുറക്കപ്പെട്ടില്ല. അമ്മയെ രാവിലെ മുതല്‍ ഫ്ളാറ്റിന് പുറത്ത് തളര്‍ന്ന അവസ്ഥയില്‍ കണ്ട സഹതാമസക്കാര്‍ നടത്തിയ ശ്രമത്തിലാണ് റൂമിനകത്ത് ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് തന്നെ. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി വാതില്‍ കുത്തിത്തുറക്കുകയും ചെയ്തപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

തുടർന്ന് പോലീസ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്കും തളര്‍ന്ന അമ്മയെ ആശുപത്രിയിലേയ്ക്കും എത്തിക്കുകയുമായിരുന്നു. എന്നാല്‍ അമ്മ ഏതു ആശുപത്രിയിലാണ് എന്നത് വെള്ളിയാഴ്ച വൈകീട്ടും അറിയാനായിട്ടില്ല. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മദീനയിലെ കെ എം സി സി പ്രവര്‍ത്തകന്‍ ശരീഫ് കാസര്‍ഗോഡ് പറഞ്ഞു. അതോടൊപ്പം, ഭാര്യയുടെയും കുഞ്ഞിന്റെയും മരണ കാരണം എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും ശരീഫ് പറയുകയുണ്ടായി .

ഇദ്ദേഹം എട്ടു വര്‍ഷത്തോളമായി മദീന എയര്‍പോര്‍ട്ടില്‍ ജോലിയുള്ള ബിജുവിന്റെ ജോലി ഇടയ്ക്കാണ് നഷ്ടപ്പെട്ടത്. സുഹൃദ് വലയം ഏറെയില്ലാതെയായിരുന്നു ബിജുവിന്റെ മദീനയിലെ താമസമെന്ന് സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് കൊറോണാ ബാധ ഉണ്ടായപ്പോള്‍ അക്കാര്യത്തില്‍ മറ്റുള്ളവരുടെ ആശയവിനിമയം ഇല്ലാതെ പോയതെന്ന് ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടു.അനന്തര നടപടികള്‍ക്കായി ശരീഫിനൊപ്പം, മറ്റു മലയാളി സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (25 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (38 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends