Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

തീരാ നൊമ്പരമായി പ്രവാസികൾ ; ഒറ്റദിവസം ഗള്‍ഫില്‍ മരിച്ചത് 6 മലയാളികള്‍

17 MAY 2020 08:39 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്തെ നൊമ്പരമായി മാറുകയാണ് പിറന്നമണ്ണും പ്രിയപെട്ടവരെയും വിട്ടു അകലങ്ങളിൽ, അന്യനാടുകളിൽ ജോലിതേടി പോയ പ്രവാസികൾ. കോവിഡ് 19 ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച മാത്രം മരിച്ചത് ആറ് മലയാളികളാണ്. യുഎഇയില്‍ മൂന്ന് പേരും കുവൈത്തില്‍ രണ്ട് പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 84 ആയി.

കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാസര്‍കോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ്(56) എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. ഖലീഫ സിറ്റിയിലെ അല്‍ഫുര്‍സാന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്ന അബ്ബാസ് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അവധി കഴിഞ്ഞ് ആറ് മാസം മുമ്പാണ് ഇദ്ദേഹം അബുദാബിയില്‍ തിരിച്ചെത്തിയത്. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ കബറടക്കി. മടിക്കൈ സ്വദേശി കുഞ്ഞാമദ് വര്‍ഷങ്ങളായി ബനിയാസ് വെസ്റ്റിലെ ബഖാല വ്യാപാരിയാണ്. പുലര്‍ച്ചെ മഫ്‌റഖ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള ദുബായില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.സി.അബ്ദുള്‍ അഷ്‌റഫ്(55) പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാല്‍(65) എന്നിവരാണ് കുവൈത്തില്‍ മരിച്ചത്. രണ്ടാഴ്ചയായി അമീരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അഷ്‌റഫ്. കുവൈത്തിലെ നുസ്ഹ ജം ഇയ്യയില്‍ ജോലിചെയ്തിരുന്ന അഷ്‌റഫ് കെഎംസിസി കോഴിക്കോട് ജില്ലാ കൗണ്‍സിലറുമാണ്. കൊല്ലം അഞ്ചല്‍ സ്വദേശി ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള(61) സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു.

കു​വൈ​റ്റി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,048 പു​തി​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ കു​വൈ​റ്റി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14,850 ആ​യി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് അ​ഞ്ച് പേ​ര്‍ കൂ​ടി ഞാ​യ​റാ​ഴ്ച കു​വൈ​റ്റി​ല്‍ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​കെ എ​ണ്ണം 112 ആ​യി. ഞാ​യ​റാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ല്‍ 242 ഇ​ന്ത്യ​ക്കാ​രും, 242 സ്വ​ദേ​ശി​ക​ളും, 53 ബം​ഗ്ലാ​ദേ​ശി​ക​ളും, 238 ഈ​ജി​പ്ഷ്യ​ന്‍​സും ബാ​ക്കി​യു​ള്ള​ത് മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്. ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 142 ഫ​ര്‍​വാ​നി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 319 ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 288 അ​ഹ​മ്മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 196 ജ​ഹ്റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 103 കേ​സു​ക​ളു​മാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച 250 പേ​രാ​ണു രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗം സു​ഖ​മാ​യ​വ​രു​ടെ എ​ണ്ണം 4,093 ആ​യി. ആ​കെ 10,645 പേ​രാ​ണു ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 168 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ള്ള അ​ല്‍ സ​ന​ദ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (24 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (37 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends