Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

വെന്റിലേറ്ററില്‍ കഴിയുന്ന മകനെ കാണാൻ സീറ്റൊഴിഞ്ഞുകൊടുത്ത് ഈ കരുനാഗപ്പള്ളിക്കാരൻ.. കയ്യടി നേടി അനിൽകുമാർ; തൃശൂർ സ്വദേശി വില്യംസിനാണ് സീറ്റ് നൽകിയത്

18 MAY 2020 07:14 AM IST
മലയാളി വാര്‍ത്ത

നാട്ടിൽ ഹൃദയാഘാതം വന്നു മരിച്ച ഭാര്യയെ കാണാൻ പോകുന്നതിനായി പലരുടെയും കനിവുകാത്ത് എയർപോർട്ടിൽ ഇരുന്നു വിലപിക്കുന്ന വിജയകുമാറിന്റെ വാർത്തകൾ നമ്മുടെയെല്ലാം കണ്ണ് നനയിച്ചതാണ്. ഇപ്പോഴിതാ വെന്റിലേറിൽ കഴിയുന്ന മകനെ കാണാൻ സീറ്റൊഴിഞ്ഞു കൊടുത്ത് നന്മയുടെ പുതിയ പാഠമായി മാറിയിരിക്കുകയാണ് ഈ കരുനാഗപ്പള്ളിക്കാരൻ .

തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മകനെ കാണാന്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി വില്ല്യംസിനു ഇന്ന് നാട്ടിലേക്ക്പോകാൻ കഴിയും . രണ്ടാം ഘട്ട വിമാന സര്‍വീസിലെ ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങുന്ന വില്ല്യംസ് ഇവിടെ നിന്ന് തൃശൂരിലേക്ക് പോകും. എംബസി ലിസ്റ്റില്‍ യാത്രക്ക് അവസരം ലഭിക്കാതിരുന്ന വില്ല്യംസിന് കാരുണ്യത്തിന്റെ മനസ്സോടെ സീറ്റ് ഒഴിഞ്ഞ് നല്‍കിയത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍ കുമാറാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ വില്ല്യംസിന്റെ സങ്കടത്തെ കുറിച്ച് അറിഞ്ഞ അനില്‍ കുമാര്‍ സീറ്റൊഴിഞ്ഞ് കൊടുക്കാൻ തയ്യാറാകുകയായിരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളാണ് ആവശ്യമായ ഇടപെടലുകള്‍ നടത്തിയത്. അടുത്ത തിരുവനന്തപുരം വിമാനത്തില്‍ അനില്‍ കുമാറിന് നാട്ടിലെത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വില്ല്യംസിന്റെ രണ്ട് വയസ്സുള്ള ഏക മകന്‍ സാവിയോ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനിയറാണ് വില്ല്യംസ്. അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനില്‍ കുമാറിന് ജോലി കൂടി നഷ്ടമായിരുന്നു. ബുആലിയിലെ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അനില്‍ കുമാര്‍. കരളിന് താഴെ ട്യൂബില്‍ കല്ലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മസ്‌കത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ മഞ്ഞപ്പിത്തവും പിടിപെട്ടു.

നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വില്ല്യസിന്റെ വിഷമങ്ങള്‍ അറിയുന്നത്. ഇതോടെ തന്റെ സീറ്റൊഴിഞ്ഞ് നല്‍കുകയായിരുന്നു അനില്‍ കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (5 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (23 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (36 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends