Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

കഠിനമായ അധ്വാനം കൊണ്ട് അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്‌സിങ് സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റി ബ്രിട്ടനിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുള്ള മലയാളി നഴ്‌സ്

18 MAY 2020 01:46 PM IST
മലയാളി വാര്‍ത്ത

അല്ലേലും മലയാളി പൊളിയാണ് . ബാക്കിയുള്ള പല രാജ്യക്കാരും ശരീരമുപയോഗിച്ച് കഠിനാധ്വാനം ചെയ്തു കഷ്ടപ്പെടുമ്പോള്‍ മലയാളികള്‍ അധ്വാനിക്കുക ശരീരം ഉപയോഗിച്ച് മാത്രമല്ല മറിച്ച് ബുദ്ധി കൂടി ഉപയോഗിക്കും അങ്ങനെ പല നേട്ടങ്ങളും മലയാളികള്‍ കൈക്കലാക്കിയതും വെട്ടിപിടിച്ചതുമായ കാര്യങ്ങള്‍ നമുക്കറിയാമല്ലോ ? ഇപ്പോഴിതാ അത്തരത്തില്‍ കഠിനമായ അധ്വാനം കൊണ്ട് അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്‌സിങ് സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രിട്ടനിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുള്ള മലയാളി നഴ്‌സ് .


മികച്ച നേതൃപാടവം ,കഠിനാധ്വാനാം ഇവ രണ്ടുമുപയോഗിച്ചാണ് വിന്‍സി വിന്‍സന്റ് എന്ന ഈ നഴ്‌സസ് ഇപ്പോള്‍ ബെല്‍ഫാസ്റ്റിലെ കോളിന്‍വേല്‍ നഴ്‌സിങ് ഹോമിന് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ''ടോപ്-20 കെയര്‍ ഹോം അവാര്‍ഡ്'' നേടിക്കൊടുത്താത് അതോടെ ഹോം മാനേജരായ വിന്‍സി അഭിമാനതാരമായി മാറുകയും ചെയ്തു
2015ല്‍ കോളിന്‍വേല്‍ നഴ്‌സിങ് ഹോം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോഴാണ് വിന്‍സി ഇവിടെ മാനേജരായി എത്തുന്നത്. അന്നുമുതല്‍ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് നഴ്‌സിങ് ഹോമിനെ വളര്‍ത്തിയതും രീതിയിലാക്കിയതും മികവിന്റെ കേന്ദ്രമാക്കി മാറ്റിയതും.

ഡിമന്‍ഷ്യാ ബാധിച്ച രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി ഊര്‍ജസ്വലതയോടെയും പുഞ്ചിരിയോടെയും അഹോരാത്രം അധ്വാനിച്ചതിന്റെ ഫലമാണ് ഈ അംഗീകാരവും ബഹുമതിയും. കെയര്‍ഹോമിലെ അന്തേവാസികളുടെ ബന്ധുജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ടോപ് -20 കെയര്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും അവാര്‍ഡ് നിലനിര്‍ത്താന്‍ കോളിന്‍വേല്‍ നഴ്‌സിങ് ഹോമിനു കഴിഞ്ഞത് വിന്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാഫ് അംഗങ്ങള്‍ നടത്തിയ ടീം വര്‍ക്കിന്റെ ഫലമാണ്.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍നിന്നും ബെല്‍ഫാസ്റ്റിലെ ക്ലോന്റര ഗ്രൂപ്പില്‍ കെയര്‍ അസിസ്റ്റന്റായാണ് വിന്‍സി ജോലി ആരംഭിച്ചത്. പിന്നീട് പടിപടിയായി ഉയര്‍ന്ന് ഡെപ്യൂട്ടി മാനേജര്‍ പദവി വരെയെത്തി. തുടര്‍ന്ന് മൂന്നുവര്‍ഷം ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗം നഴ്‌സായി സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പലരുടെയും അഭ്യര്‍ഥന മാനിച്ച് കോളിന്‍വേല്‍ നഴ്‌സിങ് ഹോം മാനേജരായി മടങ്ങിയെത്തിയത്.

ജോലിക്കൊപ്പം നേര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പല മലയാളി കൂട്ടായമകളിലും സജീവമാണ് വിന്‍സി. തൊടുപുഴ വേങ്ങയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് വയനാട് കണ്ടംതുരുത്തില്‍ ജോഷി പീറ്റര്‍. ജോവിന, ജോവിസ്, ഡേവിസ് എന്നിവരാണ് മക്കള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (5 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (23 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (36 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends