Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

'ദിനം പ്രതി പ്രവാസികളുടെ ആവശ്യങ്ങൾ കൂടുകയാണ്. അപ്രതീക്ഷിതമായ പ്രിയപ്പെട്ടവരുടെ മരണങ്ങൾ,അസുഖങ്ങൾ അവർക്ക് പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ട സാഹചരൃം വന്നാൽ ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല'; പ്രവാസികളുടെ ആശങ്കകൾ പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

18 MAY 2020 02:52 PM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ഈ അവസ്ഥയിൽ ദിനംപ്രതി പ്രവാസികളുടെ ആവശ്യങ്ങൾ ഉയരുകയാണ്. ആയതിനാൽ അവ പരിഹരിക്കാൻ സാധിക്കുമോ എന്ന ശങ്കയും ഇതിനോടകം തന്നെ ഉയരുകയാണ്. അത്തരം ആശങ്കകൾ പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി രണ്ടാം ഘട്ടം പ്രവാസികളുടെ മടക്കയാത്ര തുടങ്ങി. അത്യാവശ്യക്കാരുടെ നീണ്ടനിര നാടയണയാൻ കാത്ത് നിൽപ്പ് ഇനിയും തുടരുന്നു.ഈ രീതിയിലാണെങ്കിൽ ഈ വർഷം വന്ദേഭാരത് മിഷൻ പൂർത്തിയാകുമെന്ന് തോന്നുന്നില്ല.ഒട്ടനവധി തവണ ഞാൻ പറഞ്ഞിരുന്നു.സീറ്റുകളുടെ എണ്ണം കൂടിയ വിമാനങ്ങളെ ഇവിടെ കൊണ്ട് വരണം.ദിനം പ്രതി പ്രവാസികളുടെ ആവശ്യങ്ങൾ കൂടുകയാണ്. അപ്രതീക്ഷിതമായ പ്രിയപ്പെട്ടവരുടെ മരണങ്ങൾ,അസുഖങ്ങൾ അവർക്ക് പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ട സാഹചരൃം വന്നാൽ ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല. കുറച്ച് ശതമാനം ടിക്കറ്റുകൾ ഇത്തരം ആവശ്യകാർക്ക് വേണ്ടി AIRPORT ൽ വെച്ച് തന്നെ Issue ചെയ്താൽ നന്നായിരിക്കും. Emergency Reservation Seat എന്ന് കാറ്റഗറി ചെയ്താൽ ഒട്ടനവധി പേർക്ക് സഹായം കിട്ടും.ദിനം പ്രതി ഒട്ടനവധിപേരുടെ ഫോൺ കോളുകളാണ് എനിക്ക് വരുന്നത്.ഏല്ലാം ആവശ്യക്കാരാണ്.കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായിൽ ജോലി അന്വേഷിച്ച് വന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി അജിത ഇന്ന് നാട്ടിൽ പോകുവാൻ സാധിക്കാതെ മാനസിക വിഭ്രാന്തി പിടിപ്പെട്ട് ആശുപത്രിയിൽ ആണ്.അന്ന് അവരുടെ സുഹൃത്ത് കൂടെ ഇല്ലായിരുന്നെങ്കിൽ അവരുടെ ജീവൻ പോലും നഷ്ടപ്പെട്ടേനെ, ഇങ്ങനെയുളള ഒട്ടനവധി പേരുടെ വേദനകൾ,പ്രയാസങ്ങൾ ഒക്കെ ആരും അറിയുന്നില്ല.ചില പ്രവാസികൾ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ആരും അറിയാതെ ഉളളിലൊതുക്കി കഴിയുന്നു. അവരുടെ അഭിമാനം മറ്റുളളവരുടെ മുന്നിൽ Share ചെയ്യാൻ ആഗ്രഹിക്കാതെ ഒഴിഞ്ഞ് മാറുന്നു.അത്യാവശ്യക്കാരെ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ അധികാരികളും രാഷ്ട്രിയക്കാരും ഇപ്പോൾ മിണ്ടുന്നേയില്ല.പേരിന് മാത്രം തുടങ്ങിയ വന്ദേഭാരത് മിഷൻ ഇഴഞ്ഞ് നീങ്ങുന്നു. സമയപരിധിയെ കുറിച്ച് വ്യക്തമല്ല.മരണം കൊണ്ടുവരുന്ന വ്യാപാരികളെന്ന പേരും പ്രവാസികൾക്ക്.എന്നാൽ ഗൾഫിൽ മരിച്ച് വീഴുന്ന പ്രവാസികളെ കുറിച്ച് ആർക്കും മിണ്ടാട്ടമില്ല. കോവിഡ് മൂലം ഗൾഫിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് ഒരു സഹായം ആരും പ്രഖ്യാപിച്ച് കണ്ടില്ല.പ്രവാസികളോടുളള അവഗണന തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇവിടെ ജീവിച്ചിരിക്കുന്ന ബാക്കിയുളള കുറച്ച് പ്രവാസികളെയെങ്കിലും അവർ മരിച്ച് വീഴുന്നതിന് മുമ്പ് ദ്രുതഗതിയിൽ നാട്ടിലെത്തിക്കണമെന്ന് അപേക്ഷിക്കുന്നു.
............................................................................
പണ്ട് നമ്മുടെ നാട്ടിൽ പലിശക്ക് വായ്പ കൊടുക്കന്ന ഒരാളുണ്ടായിരുന്നു. ആരെങ്കിലും അത്യാവശ്യത്തിന് വായ്പ ചോദിച്ച് അയാളുടെ പക്കൽ ചെന്നാൽ ആവശ്യക്കാരൻെറ ആവശ്യത്തിൻെറ അങ്ങേയറ്റം മുറികിയതിന് ശേഷമെ പലിശക്ക് വായ്പ കൊടുക്കാറുളളു. കെെയ്യിൽ പെെസാ ഉണ്ടായിട്ടും ആവശ്യക്കാരൻെറ ആവശ്യത്തെ മാക്സിമം ബുദ്ധിമുട്ടിച്ചിട്ട് കാശ് നൽകുന്നതെന്തിനാണെന്ന് ഒരാൾ പലിശക്കാരനോട് ചോദിച്ചപ്പോൾ അയാവളുടെ മറുപടി വിചിത്രമായിരരുന്നു. ചോദിക്കുമ്പോൾ തന്നെ ഉടൻ പെെസ കൊടുത്താൽ ആവശ്യക്കാരൻെറ കാര്യം പെട്ടെന്ന് തീർന്ന് കിട്ടും.അവന് കാശ് കിട്ടാതെ ബുദ്ധിമുട്ട് അനുഭവിച്ചിട്ട് കൊടുക്കുമ്പോൾ അയാളുടെ പ്രശ്നങ്ങൾ തീരാതെ വീണ്ടും വീണ്ടും എൻെറയടുത്ത് തന്നെ വരേണ്ട ഗതി വരും.വന്ദേ ഭാരത് മിഷൻെറ മെല്ലെ പോക്കിനെ കുറിച്ച് എനിക്ക് പറയാൻ തോന്നുന്നത് ആ പലിശക്കാരൻെറ മറുപടിയെ പോലെ തന്നെയാണ്.
.............................................................................
അത്യാവശ്യം എന്ന് പറയുന്ന പല കാര്യങ്ങളും ഒരാളുടെ ജീവിതത്തിൽ വന്ന് സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്.ഉദാഹരണത്തിന് കോവിഡ് എന്ന മഹാമാരിയുടെ കാര്യം തന്നെയെടുക്കുക.ആരെങ്കിലും കരുതിയോ ഒരു കുഞ്ഞ് വെെറസ് ലോകത്തെ ഇത്രത്തോളം ഭീതിയിലാക്കുമെന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 minutes ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (22 minutes ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (46 minutes ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (53 minutes ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (58 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (1 hour ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (1 hour ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (3 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (3 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (3 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (3 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (6 hours ago)

Malayali Vartha Recommends