Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ച് കുവൈത്ത്; എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് ദീർഘിപ്പിച്ചു

02 JUNE 2020 01:28 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ച് കുവൈത്ത്. സാധുതയുള്ള താമസ വിസയുള്ള എല്ലാ പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും . നേരത്തെ ആറ് മാസത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് 12 മാസമായി ദീര്‍ഘിപ്പിച്ച് നല്‍കുകയാണ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി .

എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുകയും എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട് . നിലവിലെ സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മേയ് അവസാനത്തോടെ വിസാ കാലാവധി അവസാനിച്ച പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ കാലാവധി കൂടി നീട്ടി നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡ് മേയ് അവസാനത്തോടെ തീരുന്ന, ഇപ്പോള്‍ കുവൈത്തിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. . വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് പ്രത്യേക നടപടികളുടെ ആവശ്യവുമില്ല. കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ സ്വാഭാവികമായിത്തന്നെ വിസാ കാലാവധി ദീര്‍ഘിപ്പിക്കപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends