സെലീനയുടെ ഇടതുമാറിടം മുറിച്ച് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്കുപോയി..പക്ഷെ പ്രതിയുടെ ചെരുപ്പിനടിയിലെ മണ്ണ് പൊലീസിന് പ്രതിയെ പിടിക്കാൻ സഹായിച്ചു..

അതിക്രൂരമായി നടത്തിയ കൊലപാതകം. പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത് മണ്ണാണ്. യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും. തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷി(39)നെയാണ് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കർ ശിക്ഷിച്ചത്. അടിമാലി ഇരുമ്പുപാലം പതിനാലാംമൈൽ ചരുവിള പുത്തൻവീട്ടിൽ സെലീന(38)യെയാണ് ഇയാൾ അരുംകൊല ചെയ്തത്. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, കവർച്ച എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ.2017 ഒക്ടോബർ 10-നായിരുന്നു കൊലപാതകം. മുൻവിരോധമാണ് കാരണം.
2015-ലാണ് ഇതിന് തുടക്കം. ആ സമയം ഗിരോഷ് അടിമാലിയിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. അവിടെവെച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഗിരോഷ് ബന്ധത്തിൽനിന്ന് പിൻമാറാൻ ഒരുങ്ങി. പൊതുപ്രവർത്തക കൂടിയായ സെലീന ഇടപെട്ട് നിർബന്ധപൂർവം വിവാഹം നടത്തി.സെലീനയും പ്രതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഗിരോഷിന്റെ പേരിൽ എടുത്ത വായ്പ സെലീന തിരിച്ചടച്ചില്ല. പ്രതിയുടെ ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല.
ഇതെല്ലാമാണ് വിരോധകാരണമായത്. സംഭവദിവസം സെലീനയുടെ വീട്ടിലെത്തിയ പ്രതി കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ പലപ്രാവശ്യം കുത്തി. പിന്നീടുപോയ പ്രതി ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തി.സെലീനയുടെ ഇടതുമാറിടം മുറിച്ച് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്കുപോയി. സെലീനയുടെ മത്സ്യവ്യാപാരിയായ ഭർത്താവ് സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കേസിൽ നിർണായക തെളിവായത് മണ്ണ്. പ്രതി ഗിരോഷിന്റെ ചെരിപ്പിനടിയിൽനിന്ന് മണ്ണ് ലഭിച്ചിരുന്നു.
ഇതും സെലീനയുടെ വീടിന്റെ പരിസരത്തുനിന്ന് ശേഖരിച്ച മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ രണ്ട് സാമ്പിളുകളും സാമ്യമുള്ളതാണെന്ന് തെളിഞ്ഞു.സെലീനയുടെ വീട്ടിൽനിന്ന് അല്പം അകലെ പ്രവർത്തിക്കുന്ന സ്പൈസസ് സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും തെളിവായി. സംഭവദിവസം രണ്ട് പ്രാവശ്യം സെലീനയുടെ വീട്ടിലേക്ക് പ്രതി ബൈക്കിൽ പോകുന്ന ദൃശ്യം ഇതിൽ പതിഞ്ഞിരുന്നു. ഇത് കൊലപാതകം നടന്ന സമയത്തും പിന്നീടുമായിരുന്നു. പ്രതിയെ പെട്ടെന്ന് പിടികൂടാൻ ഈ ദൃശ്യങ്ങൾ സഹായകമായി. കൂടാതെ, കോടതിയിൽ വലിയ തെളിവുമായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിച്ചു.
41 പ്രമാണങ്ങളും 15 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.നാടിനെ നടുക്കിയ സെലീന കൊലക്കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോഴും ഏറെ കോളിളക്കം സൃഷ്ടിച്ച ആ രാത്രി ഇരുമ്പുപാലത്തെ ആളുകൾ ഇന്നും ഒരു ഞെട്ടലോടെയാണ് ഓർത്തെടുക്കുന്നത്.
https://www.facebook.com/Malayalivartha

























