Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മരിച്ചാലും ദുരിതം മാറാതെ പ്രവാസികൾ; മൃതദേഹം സംസ്കരിക്കാൻ ആഴ്ചകൾ കാത്തിരിക്കണം

02 JUNE 2020 02:20 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ എന്നത് ഒരു വാക്കിൽ ഒതുക്കാവുന്ന ജീവിതമല്ല, അതൊരു സമസ്യയാണ് . പലർക്കും ജീവിത ദുരിതങ്ങളുടെ ഒരു മാറാപ്പു തന്നെയാണ് ആ ജീവിതം. മരിച്ചാലും പ്രവാസികളുടെ ദുരിതങ്ങൾ തീരുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ . മൃതദേഹം സംസ്കരിക്കാൻ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം . ദുബായ്, ഷാർജ, അലൈൻ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിൽ സംസ്കാരം നടത്താൻ ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിൽ . ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ശ്മശാനത്തിൽ ജൂൺ 26വരെ ഒഴിവില്ല. കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാത്രമല്ല അല്ലാതെ മരിക്കുന്നവരെയും സംസ്കരിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും ഉറ്റവരും. കോവിഡിനൊപ്പം ഇന്ത്യയുടെ ലോക് ഡൌൺ പ്രഖ്യാപനവുമാണ് പ്രശ്നം ഇത്ര ഗുരുതരമാക്കിയത്.

കോവിഡ് മൂലം മേയ് 11 ന് ഷാർജയിൽ മരിച്ച ചേർത്തല സ്വദേശി സാബു ചെല്ലപ്പന്റെ മൃതദേഹം ഏഴിന് മാത്രമേ സംസ്കരിക്കാൻ സാധിക്കൂ. അതിനു ശേഷമേ നാട്ടിൽ കർമങ്ങൾ ചെയ്യാൻ കഴിയൂ എന്നും അതിനായി കാത്തിരിക്കുകയാണെന്നുംബന്ധുക്കൾ പറയുന്നു . ഇതുപോലെ ധാരാളം മലയാളികൾ അവരുടെ ഉറ്റവരുടെ സംസ്കാരം നടത്തിക്കിട്ടാൻ ഇവിടെയും നാട്ടിലും കഴിയുന്നുണ്ട്. ദുബായ് ജബൽ അലിയിൽ ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുതലയിൽ പ്രവർത്തിക്കുന്ന വൈദ്യുതി സ്മശാനത്തിൽ മാസം ശരാശരി മുപ്പത് മൃതദേഹങ്ങൾ എത്തിയിരുന്ന സ്ഥാനത്ത് 113 മൃതദേഹങ്ങളാണ് കഴിഞ്ഞ മാസം മാത്രം എത്തിയത്. വിമാന സർവീസ് ആരംഭിച്ച ശേഷം 42 മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതായി കോൺസുലേറ്റ് അധികൃതരും അറിയിച്ചു. പക്ഷേ അപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. ദുബായിലെ ജബൽ അലിയിൽ മൂന്നു യന്ത്രങ്ങളാണ് ദഹിപ്പിക്കാൻ ഉള്ളത്. ഇവിടെയും അൽഐനിലും പ്രതിദിനം അഞ്ചു മൃതദേഹങ്ങൾ വീതമാണ് സംസ്കരിച്ചിരുന്നത്. ജബൽഅലിയിൽ ജീവനക്കാരുടെ ഷിഫ്റ്റ് വർധിപ്പിച്ച് പത്തു മുതൽ 12 മൃതദേഹങ്ങൾ വരെ കഴിഞ്ഞ ആഴ്ച മുതൽ സംസ്കരിച്ചു തുടങ്ങി. അമേരിക്കയിൽ നിന്ന് പുതിയ യന്ത്രത്തിന് ഓർഡറും നൽകിയിട്ടുണ്ട്. പക്ഷേ ഒരുമാസം കഴിഞ്ഞു മാത്രമേ അത് എത്തുകയുള്ളൂ
ശരാശരി അഞ്ചു മണിക്കൂർ വേണം ഒരു മൃതദേഹം ദഹിപ്പിക്കാൻ. യന്ത്രം തണുക്കാനുള്ള സമയം ഉൾപ്പടെയാണിത്. ഷാർജയിൽ പ്രതിദിനം രണ്ട് മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്. അവിടെ ഫിലിപ്പിനോ, യൂറോപ്യൻ തുടങ്ങി എല്ലാ സമൂഹത്തിനും കൂടി ഒരു വൈദ്യുതി ശ്മശാനം മാത്രമാണുള്ളത്.
മരുഭൂമിയിൽ പഴയ രീതിയിൽ വിറക് മുട്ടി ഉപയോഗിച്ച് സംസ്കാരം നടത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ അധികൃതരും ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയും ആലോചിച്ചിരുന്നു. ഇതു സംബന്ധിച്ച് അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു.

മരിച്ചാലും ദുരിതം മാറാത്ത പ്രവാസികളുടെ കാത്തിരിപ്പിനു ഇനി എന്നാണ് ഒരു അവസാനം എന്നാണ് ബന്ധുക്കളുടെ ചോദ്യം. ആയുഷ്ക്കാലം മുഴുവൻ മണലാരണ്യങ്ങളിൽ കഴിഞ്ഞു ഒടുവിൽ മരണ സമയത്തുപോലും ദുരിതക്കയത്തിൽ നിന്ന് കയറാൻ തങ്ങൾക്ക് സാധിക്കില്ലേ എന്ന ആശങ്കയിലാണ് മിക്ക പ്രവാസികളും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (50 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (59 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends