Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സായി ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ട്... കളിയാക്കുന്നവർ ഇത് കേൾക്കണം ; ഒരു പ്രവാസിയുടെ ഹൃദയ സ്പർശ്ശിയായ കുറിപ്പ്

02 JUNE 2020 04:00 PM IST
മലയാളി വാര്‍ത്ത

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ എത്തിയത്. ഇൗണത്തിൽ, താളത്തിൽ, കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ഇപ്പോഴിതാ സായി ടീച്ചറെ അഭിനന്ദിച്ചുകൊണ്ട് പ്രവാസജീവിതത്തിനിടെ ഭൂരിഭാഗം സമയവും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ച മിനി വിശ്വനാഥിന്റെ ഹൃദയ സ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

'കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ ജീവിതത്തിനിടെ കുഞ്ഞുങ്ങളോടൊപ്പമായിരുന്നു ഭൂരിഭാഗം സമയവും ഞാന്‍ ചിലവഴിച്ചത്. മിക്കവരും രണ്ട് വയസിനും നാലുവയസിനുമിടയിലുള്ളവര്‍. പ്രവാസത്തില്‍ വളരുന്ന കുട്ടികളുടെ ബാല്യത്തിന് വലിയ വര്‍ണ്ണപ്പകിട്ടുകളൊന്നുമുണ്ടാവില്ല. പറമ്പിലും തൊടിയിലും പൂക്കളുടെയും പൂമ്പാറ്റകളുടെയും പിറകെ ഓടിനടക്കുന്ന കുട്ടിക്കാലം അവര്‍ക്ക് അന്യം തന്നെ. ജോലിക്ക് പോവുന്ന പ്രവാസി അമ്മമാരുടെ മക്കളുടെ കാര്യം പറയാനുമില്ല. ഡേ കെയറുകളിലെ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവര്‍ തങ്ങളുടെ മനോഹര ബാല്യം കളിച്ചു തീര്‍ക്കും.

എന്റെ കുഞ്ഞുങ്ങള്‍ക്ക് ബാല്യം നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ലായിരുന്നു. ചെറിയ മകള്‍ക്ക് അടുത്ത വീട്ടിലെ സമപ്രായക്കാരനെ കളിക്കാന്‍ കൂട്ടു കിട്ടിയപ്പോള്‍ സൂപ്പര്‍ ഹീറോകളും തോക്കുകളുമല്ലാത്ത ഒരു ബാല്യം അവര്‍ക്കായി ഞാന്‍ പ്ലാന്‍ ചെയ്തു. ഫ്‌ളാറ്റിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഞാനവര്‍ക്ക് നാട്ടിലെ മഴയെയും പൂക്കളേയും, കാടിനേയും പുഴയേയും പരിചയപ്പെടുത്തി. ആനയും, ആടും, പട്ടിയും പൂച്ചയുമായി അഭിനയിച്ചു, ശബ്ദമുണ്ടാക്കി. അവരുടെ ഓര്‍മ്മകളില്‍ നിറങ്ങളും വര്‍ണ്ണങ്ങളും വാരി നിറച്ചു....

പൂജയും ജോയലും വലുതായപ്പോള്‍ അവര്‍ക്ക് പിന്നാലെ മറ്റു കുഞ്ഞുങ്ങള്‍ എന്നെത്തേടിയെത്തി. നിയോഗമെന്ന് പറയുന്നത് പോലെ കുട്ടികളോടൊപ്പമായി ജീവിതം. ടി വി കാണിക്കാതെ, കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒരു പാട് സമയം കളയാതെ ഞാനവരെ ഓടിച്ചു, ചാടിച്ചു, കളിപ്പിച്ചു, പഠിപ്പിച്ചു....

പഞ്ചാരക്കുഞ്ചുവിന്റെയും കോഴിയമ്മയുടെയും,
നീലക്കുറുക്കന്റെയും കഥകള്‍ കേട്ട് അവര്‍ ചിരിക്കുകയും നല്ല കുട്ടികളാവാമെന്ന് എനിക്ക് പ്രോമിസ് തരികയും ചെയ്തു.....

'വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ വാല്‍പൊക്കിക്കൊണ്ടോടാം ......
എന്ന് അവര്‍ക്കൊപ്പം ഞാനും പാടി .....

കുഞ്ഞുങ്ങളുടെ കൂടെ ജീവിച്ചത് കൊണ്ട് അവരുടെ ഉള്ളില്‍ ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശരിയായ കോണ്‍സെപ്റ്റുകള്‍ നിറയ്ക്കുന്നത് എളുപ്പമല്ല എന്ന് എനിക്ക് നന്നായി അറിയാം ..

കൊറോണക്കാലം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന തോന്നല്‍ ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. കെജി കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്താവുമെന്ന് പരിഭ്രമമുണ്ടായിരുന്നു .....

സായി ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ട്. അനുഭവിപ്പിച്ച്, കഥകള്‍ പറഞ്ഞ്, പാട്ട് പാടി പഠിപ്പിക്കുന്ന ഇത്തരം ടീച്ചര്‍മാര്‍ ഉള്ളപ്പോള്‍ എന്തിന് പേടിക്കണം ? പരിഭ്രമിക്കണം ?!

കുഞ്ഞുങ്ങളെ ആരോഗ്യപരമായ അകലത്തില്‍ ടിവിക്ക് മുന്നിലിരുത്തുന്നതില്‍ തെറ്റില്ല. അവരുടെ ബാല്യം നഷ്ടപ്പെടാതെ നോക്കാന്‍ ഇവിടെ ടീച്ചര്‍മാരുണ്ടെന്ന വിശ്വാസത്തോടെ.....

ഉള്‍ഗ്രാമങ്ങളിലെ ലൈബ്രറികളും സാംസ്‌കാരിക കേന്ദ്രങ്ങളും മനസ്സ് വെച്ചാല്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടില്‍ ടിവി ഇല്ലാത്ത എല്ലാ കുട്ടികള്‍ക്കും ഈ കാലം ഫലപ്രദമായി ഉപയോഗിക്കാം ....

കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് ബിഗ് സല്യുട്ട് '

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (51 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends