വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പ്രവാസിമലയാളിക്ക് വധശിക്ഷ

സ്‌കൂളിന്റെ അടുക്കളയില്‍ വച്ച് ഏഴ് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മലയാളിക്ക് വധശിക്ഷ. കേസ് പുനപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ ഹര്‍ജിയില്‍ യുഎഇ സുപ്രീംകോടതി വാദം ഏപ്രില്‍ 15 ലേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വാദം കേള്‍ക്കല്‍ മാറ്റിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിധിക്കെതിരെ കുറ്റാരോപിതനായ തിരൂര്‍ സ്വദേശി ഇ.കെ. ഗംഗാധരന്റെ ബന്ധുക്കളാണ് മേല്‍കോടതിയെ സമീപിച്ചത്.
2013 ഏപ്രിലില്‍ നടന്ന സംഭവത്തില്‍ ഏപ്രില്‍ 14 ന് രാത്രിയാണ് ഗംഗാധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.ക്ലാസിലെ അധ്യാപിക പറഞ്ഞതനുസരിച്ച് ഓഫീസില്‍ നിന്ന് ഫയലുകള്‍ എടുക്കാന്‍പോയി വരും വഴി കുട്ടിയെ അടുക്കളയില്‍ വച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. എന്നാല്‍, 32 വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ ഒരാരോപണവും മുമ്പ് ഉണ്ടായിട്ടില്ലെന്നും പൂര്‍ണ വിശ്വാസമാണെന്നും അല്‍റബീഹ് പ്രൈവറ്റ് സ്‌കൂളിലെ അധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
അടുക്കളയ്ക്ക് ചില്ലു ഭിത്തിയാണുള്ളതെന്നും സ്‌കൂള്‍ സമയങ്ങളില്‍ ഒരു കാരണവശാലും ഇത്തരത്തിലുള്ള നടപടികള്‍ നടക്കില്ലെന്നും അവര്‍ മൊഴി നല്‍കിയിരുന്നു. എന്നല്‍ കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയുടെയും ഗംഗാധരന്റെ കുറ്റ സമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ 2014 മെയ് 6 ന് മേല്‍ക്കോടതി വധ ശിക്ഷ റദ്ദാക്കുകയും പുനര്‍ വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.
2015 ജനുവരിയില്‍ വീണ്ടും വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ അപ്പീലിലെ വിചാരണയാണ് ഏപ്രില്‍ 15ലേക്ക് മാറ്റിയത്. കേസില്‍ ഗംഗാധരന്‍ കുറ്റക്കാരനല്ലെന്നും നീതി ലഭ്യമാക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha