Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

നോർക്ക നോക്കുകുത്തിയാവുമ്പോൾ... പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയി... പ്രവാസികൾ ദുരിതത്തിൽ

13 JUNE 2020 03:40 PM IST
മലയാളി വാര്‍ത്ത

പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നാണ് പുതിയ നിർദ്ദേശം. നിലവില്‍ പല വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റിന്റെ അനിവാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിലൂടെ ഏകദേശം ഓരോ പ്രവാസിക്കും 6000 ഇന്ത്യന്‍ രൂപ അധികച്ചെലവ് വരികയാണ്. വിഷയത്തിൽ നോർക്കയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

നോർക്ക നോക്കുകുത്തിയാവുമ്പോൾ എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ;

പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ നിയുക്തമായ നോർക്കയുടെ പണി പ്രവാസ സമ്മേളങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല ,പ്രവാസികളുടെ ദുരിതങ്ങളിൽ താങ്ങാവുകയാണ് വേണ്ടത്. നോർക്ക പുതുതായി ഇറക്കിയ ഉത്തരവ് പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയി. ജന്മനാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നവർ ( ആഗ്രഹമില്ലാത്തവർ ആരുണ്ട് !)തങ്ങൾ കോവിഡ് ബാധിതർ അല്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ അവരെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ എന്നതാണ് നോർക്ക ഡയറക്ടറുടെ പുതിയ ശാസനം.

ആഴ്ചയിൽ ഒന്നോരണ്ടോ പ്രാവശ്യം വന്നുപോവുന്ന ‘വന്ദേമാതരം “ എന്ന കേന്ദ്ര ഗവർമെന്റ് ഏർപ്പാട് ചെയ്ത വിമാനങ്ങൾ എത്രകാലം കൊണ്ടായിരിക്കും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക ! പ്രവാസ ലോകത്തെ സുമനസ്സുകൾ മുൻകൈയെടുത്ത് പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന പ്രവാസിക്ക് നോർക്കയുടെ ഈ പുതിയ തീരുമാനം കനത്ത നിരാശയാണുണ്ടാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും കോവിഡ് പരിശോധനക്ക് സൗകര്യങ്ങളില്ല എന്ന് മാത്രമല്ല ഉള്ള സ്ഥലങ്ങളിൽത്തന്നെ ഭാരിച്ച ചിലവുമാണ് .

ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ , ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് ബാധിതരല്ല എന്ന് പരിശോധിച്ച് ഉറപ്പിച്ചാൽ മാത്രമേ ഇങ്ങോട്ട് വരാൻ അനുവദിക്കൂ എന്ന് മുൻപ് കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു പാസ്സാക്കിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി.ഇപ്പോൾ അദേഹത്തിന്റെ നിയന്ത്രണത്തിലുള്ള നോർക്കയുടെ ഡയറക്ടർ നേരെ വിപരീതം പറയുന്നു. ചാർട്ടർ ചെയ്ത വിമാനത്തിൽ വരുന്നവർക്ക് ആരാണ് പരിശോധന നടത്തേണ്ടത് ? ആരുടെ ജനമാണ് അവർ? അവർക്ക് വേണ്ട പരിശോധന സജ്ജീകരിക്കാൻ പോലും നമുക്കാവുന്നില്ലെങ്കിൽ അതിനെ ലജ്‌ജാകരം എന്നേ പറയാൻ പറ്റൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

-

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends