Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് ആശ്വസിക്കാം; കോ​വി​ഡ് പ​രി​ശോ​ധ​ന കിറ്റുകള്‍ കേരളം ന​ല്‍​കും

18 JUNE 2020 07:31 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വസിക്കാം. കോ​വി​ഡ് പ​രി​ശോ​ധ​ന കിറ്റുകള്‍ കേരളം ന​ല്‍​കും. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍ സം​സ്ഥാ​നം ന​ല്‍​കും. പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രൂ​നാ​റ്റ് കി​റ്റു​ക​ള്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​താ​ത് എം​ബ​സി​ക​ളു​ടെ അ​നു​വാ​ദം ആ​വ​ശ്യ​മു​ണ്ട്. ഇ​തി​നാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ യു​എ​ഇ, ഖ​ത്ത​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത സൗ​ദി, കു​വൈ​ത്ത്, ബ​ഹ​റി​ന്‍, ഒ​മാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2,79,657 പേരാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഇതില്‍ 1172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 669 പേര്‍ വിദേശരാജ്യത്ത് നിന്നും 503 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു.

കോ​വി​ഡ് വ്യാ​പ​നം ഉ​യ​ര്‍​ന്നാ​ല്‍ മി​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌​ക്കാ​യി നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. രോ​ഗ വ്യാ​പ​നം ഉ​യ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യി വ​രും. ഇ​തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ര്‍​വീ​സി​ലു​ള്ള 45 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രി​ല്‍​നി​ന്ന് പ്ര​ത്യേ​കം ആ​ളു​ക​ളെ റി​ക്യൂ​ട്ട് ചെ​യ്ത് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കും. ആ​രോ​ഗ്യ​രം​ഗ​ത്തെ വി​വി​ധ കോ​ഴ്സു​ക​ള്‍ പ​ഠി​ക്കു​ന്ന അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍, തൊ​ഴി​ല്‍ ര​ഹി​ത​രാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ര​മി​ച്ച ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ഫ​ണ​ലു​ക​ള്‍, എ​ന്‍​സി​സി, എ​സ്പി​സി​എ​സ്, എ​ന്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ല്‍​പ​ര്യ​മു​ള്ള യു​വാ​ക്ക​ള്‍ എ​ന്നി​വ​രെ​യെ​ല്ലാം ചേ​ര്‍​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ല്‍​കി മി​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​രു​ക്കും. ഏ​ത് ജി​ല്ല​യി​ലാ​ണോ ആ​വ​ശ്യം വ​രു​ന്ന​ത് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രെ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (11 minutes ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (6 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

Malayali Vartha Recommends