മെഡിക്കല്‍ പിഴവ് മൂലം ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിൽ രണ്ട് ലക്ഷം ദിര്‍ഹം പിഴ നൽകണമെന്ന് യു എ ഇ കോടതി ..ആശുപത്രിയും പരാതിക്കാരിയെ പരിശോധിച്ച പീഡിയാട്രീഷനും ചേർന്ന് തുക നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്

മെഡിക്കല്‍ പിഴവ് മൂലം ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിൽ രണ്ട് ലക്ഷം ദിര്‍ഹം പിഴ നൽകണമെന്ന് യു എ ഇ കോടതി വിധിച്ചു. ഇത് ഏകദേശം 41ലക്ഷത്തോളം രൂപയോളം വരും . റാസ് അൽ ഖൈമ സിവിൽ കോർട്ട് ഓഫ് അപ്പീലാണ് കുഞ്ഞിനെ നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും നഷ്ടപരിഹാരമായി കനത്ത പിഴ നൽകണമെന്ന് വിധിച്ചത്... ആശുപത്രിയും പരാതിക്കാരിയെ പരിശോധിച്ച പീഡിയാട്രീഷനും ചേർന്ന് തുക നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട് .
കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികളാണ് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. നേരത്തെ കീഴ്ക്കോടതി ഭാര്യയ്ക്ക് 3,50,000 ദിര്‍ഹവും ഭർത്താവിന് 1,50,000 ദിർഹവും ഉൾപ്പെടെ അഞ്ചുലക്ഷം ദിർഹം പിഴ നൽകാനാണ് ഉത്തരവിട്ടിരുന്നത് .
എന്നാൽ ഈ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച ദമ്പതികള്‍ ഈ തുക കുറഞ്ഞുപോയെന്ന പരാതിയുമായി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക-ശാരീരിക-മാനസിക പ്രയാസങ്ങൾ കണക്കിലെടുത്ത് 'ശരിയായ തുക' തന്നെ ലഭിക്കണമെന്നാണ് ഇവർ കോടതിയെ അറിയിച്ചത്.
അതേസമയം പിഴത്തുക വളരെ കൂടുതലാണെന്ന പരാതിയുമായി ആശുപത്രി അധികൃതരും ഡോക്ടറും അപ്പീൽ കോടതിയിലെത്തി. തങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച് അന്വേഷണം ഉണ്ടായില്ലെന്നും ഇവർ കോടതിയിൽ അറിയിച്ചു.
പരാതികൾ പരിഗണിച്ച കോടതി ഭർത്താവ് പിഴയായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് 1,50,000 ദിർഹം നൽകണമെന്ന ഉത്തരവ് അസാധുവാണെന്ന് കാട്ടി റദ്ദാക്കി ..ഇതിന് പുറമെ കീഴ്ക്കോടതി വിധിച്ച അഞ്ചുലക്ഷം ദിർഹം എന്ന പിഴ വളരെ വലുതാണെന്ന് വ്യക്തമാക്കി അത് രണ്ടുലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു.
കേസിലുൾപ്പെട്ട പീഡിയാട്രീഷൻ, പരാതിക്കാരിക്ക് 1,50,000 രൂപയും സമാനമായ നഷ്ടം അനുഭവിച്ച ഭർത്താവിന് ആശുപത്രി അധികൃതർ 50,000 ദിർഹവും നൽകണമെന്നാണ് ഇപ്പോൾ അപ്പീൽ കോടതി ഉത്തരവിട്ടിരിക്കുന്നത്
https://www.facebook.com/Malayalivartha


























