Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

പ്രവാസികള്‍ക്ക് അഭിമാനമായി ജീവകാരുണ്യപ്രവര്‍ത്തകനായ നാസ് വക്കം; പ്രവാസ സമൂഹത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഒരേ ഒരു വ്യക്തി, ജാതി മത വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ ദിവസവും ഇരുപതും മുപ്പതും മൃതദേഹങ്ങളാണ് മാറ്റിയത്

28 NOVEMBER 2020 01:15 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് അഭിമാനമായി മാറി ജീവകാരുണ്യപ്രവര്‍ത്തകനായ നാസ് വക്കം. കോവിഡ് കാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരളസഭ അംഗവുമായ നാസ് വക്കം എന്ന മനുഷ്യ സ്‌നേഹിയെ സൗദി ആരോഗ്യ മേഖല കോവിഡ് ക്ലസ്റ്റര്‍ സെല്‍ അഭിനന്ദിച്ചത്. കിഴക്കന്‍ പ്രവിശ്യ കോവിഡ് ക്ലസ്റ്റര്‍ സെല്ലിന്റെ തലവന്‍ അബ്ദുള്‍ അസീസ് അല്‍ ഗാംദിയുടെ ഒപ്പോടുകൂടിയ സര്‍ട്ട് ഫിക്കറ്റ് കിഴക്കന്‍ പ്രവിശ്യയിലെ മോര്‍ച്ചറി വിഭാഗം തലവന്‍ ഫഹദ് അല്‍ ഹാരിസി നാസിന് സമ്മാനിച്ചു.

കോവിഡിനെ ഭയന്ന് ആരും പുറത്തിറങ്ങാതിരുന്ന സമയം, ജാതി മത വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ ദിവസവും ഇരുപതും മുപ്പതും മൃതദേഹങ്ങളാണ് മാറ്റിയിരുന്നത്. മോര്‍ച്ചറിയുടെ കീഴിലുള്ള 96 സ്‌റ്റോറേജുകളില്‍ പകുതി കോവിഡിന്റെ ആദ്യ കാലങ്ങളില്‍ തന്നെ രോഗം ബാധിച്ച് മരിച്ചവര്‍ക്കായി മാറ്റി വെച്ചിരുന്നു. ഇതിനായി ഇതില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി. ഇതിന് വേണ്ടി ചുക്കാന്‍ പിടിച്ചത് നാസ് വക്കമാണ്. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, തുടങ്ങിയ രാജ്യക്കാര്‍ക്ക് വേണ്ടിയും ഈ കാലത്ത് നാസ് പ്രവര്‍ത്തിച്ചിരുന്നു.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ പതിനേഴാം വയസ്സില്‍ താഴെത്തട്ടില്‍ നിന്നും പ്രവാസ ജീവിതം ആരംഭിച്ച നാസ് ഇതിനോടകം തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നേതൃത്വം നല്‍കിയത്. മൂന്നര പതിറ്റാണ്ട് കാലം ദമാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാസിന്റെ ജീവകാരുണ്യ മേഖല അതിവിപുലമാണ്.

ഈ കാലയളവിനകത്ത് ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങളാണ് നാസ് വക്കം എന്ന മനുഷ്യസ്‌നേഹിയുടെ കൈകളിലൂടെ മറവു ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാത്ത നിരവധി പേര്‍ ഇദ്ദേഹത്തിന്റെ കാരുണ്യത്താല്‍ എക്‌സിറ്റ് അടിച്ചു നാടണഞ്ഞു. നാസിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ അധികാരികളും പൂര്‍ണ്ണ പിന്തുണയേകി നാസിനൊപ്പമുണ്ട്. ഏറെ കുരുക്കു പിടിച്ച പല കേസുകളും റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തിയാല്‍ അത് നേരെ ദമാമിലേയ്ക്ക് അയയ്ക്കുകയും ശേഷം നാസ് വക്കത്തിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്.

പ്രവാസികള്‍ക്കിടയില്‍ 'മയ്യിത്തുക്കളുടെ മിത്രം' എന്നാണ് നാസ് അറിയപ്പെടുന്നത്. പലരും തമാശ രൂപേണ അങ്ങനെ വിളക്കുമ്പോഴും അതില്‍ പരിഭവം ഒന്നുമില്ലാതെ തന്നെ തന്റെ കര്‍മ്മം ഭംഗിയായി നിര്‍വഹിക്കുകയാണ് നാസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends