Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

പ്രവാസികളെ കണ്ണീരിലാഴ്ത്തി അവർ മടങ്ങി; കടലിൽ മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക്, മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം എത്തിയത് ഒട്ടേറെപേർ

30 NOVEMBER 2020 05:42 PM IST
മലയാളി വാര്‍ത്ത

മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്‍ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്‍റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നുവെന്ന് കുറിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി. കൊറോണ വ്യാപനം നൽകിയ വേദനകൾ മായും മുമ്പെയാണ് പ്രവാസികളെ തേടി ആ ദുരന്ത വാർത്ത എത്തിയത്. മലയാളി പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി കടലിൽ മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററിൽ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം ഒട്ടേറെപേരാണ് എത്തിയത്. സായാഹന്ം ചെലവഴിക്കാൻ ഷാർജ–അജ്മാൻ അതിർത്തിയിലെ പുതുതായി തുറന്ന അൽ ഹീറ ബീച്ചിൽ ചെന്ന കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവര്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കടലിൽ മുങ്ങി മരിച്ചത്..

പിതാവും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു.പഠിക്കുന്ന കാര്യത്തിലും,മറ്റുളള കാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ അതി സാമര്‍ത്ഥ്യം ഉണ്ടായിരുന്നു മകളായ അമലിന്.ഉപ്പായും മോളും ഇഷ്ടത്തിന്‍റെ കാര്യത്തിലും,സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരം തന്നെയായിരുന്നു.വിധി മരണത്തിന്‍റെ കാര്യത്തിലും വേര്‍പിരിച്ചില്ല എന്നും അഷ്‌റഫ് താമരശ്ശേരി കുറിക്കുകയുണ്ടായി.

അഷ്‌റഫ് താമരശ്ശേരി പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗം ഇങ്ങനെ;

മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്‍ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്‍റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ജ ബീച്ചില്‍ മുങ്ങി മരണപ്പെട്ട പിതാവിന്‍റെയും മകളുടെയും മയ്യത്തുകള്‍ എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു. പിതാവും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു.പഠിക്കുന്ന കാര്യത്തിലും,മറ്റുളള കാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ അതി സാമര്‍ത്ഥ്യം ഉണ്ടായിരുന്നു മകളായ അമലിന്. ഉപ്പായും മോളും ഇഷ്ടത്തിന്‍റെ കാര്യത്തിലും,സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരം തന്നെയായിരുന്നു.വിധി മരണത്തിന്‍റെ കാര്യത്തിലും വേര്‍പിരിച്ചില്ല.
ഷാര്‍ജ അജ്മാന്‍ ബോര്‍ഡറിലുളള ബീച്ചില്‍ കുളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിനെയും മകള്‍ അമലിനെയും ജീവന്‍ നഷ്ടപ്പെട്ടത്.അപ്രതീക്ഷിതമായെത്തിയ വേലിയേറ്റമാണ് അപകടം വരുത്തിയത്. ഇസ്മായിലിന്‍റെ മൂന്ന് മക്കളും,അനുജന്‍റെ രണ്ട് മക്കളുമാണ് ഒഴുക്കില്‍പ്പെട്ടത്.നാല് പേരെയും രക്ഷിച്ച് കരക്കെ ത്തിച്ച ഇസ്മായില്‍ അമലിനെ രക്ഷിക്കാന്‍ വെളളത്തിലേക്ക് ചാടി,എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അവധി ആഘോഷിക്കാന്‍ മൂന്ന് മാസത്തെ വിസിറ്റ് വിസയില്‍ ഇസ്മായിലിന്‍റെ കുടുംബം ഇവിടെത്തിയത്.14 വര്‍ഷമായി ദുബായ് RTO യില്‍ ജീവനക്കാരനാണ് ഇസ്മായില്‍.ഭാരൃ നഫീസ,മറ്റ് മക്കള്‍ അമാന,ആലിയ.ഇസ്മായിലിന്‍റെ ഭാര്യ നഫീസ കുറച്ച് നാള്‍ അജ്മാനിലെ ഒരു സ്വകാരൃ സ്കൂളിലെ അദ്ധ്യാപികയായിരുന്നു.നഫീസയുടെയും,മറ്റ് മക്കളും നോക്കി നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.ഈ കുടുംബത്തിന് എങ്ങനെ താങ്ങുവാന്‍ കഴിയും ഉപ്പായുടെയും,മകളുടെയും വേര്‍പ്പാടിനെ.പടച്ചവന്‍ അതിനുളള ധെെര്യം ഈ കുടുംബത്തിന് നല്‍കുമാറാകട്ടെ.ആമീന് 'നാളെ നമ്മുക്ക് എന്താണ്‌ സംഭവിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. നമ്മള്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ആരും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

പടച്ചവന്‍ നമ്മെ എല്ലാപേരെയും അപകടമരണങ്ങളില്‍ നിന്നും,മാരക രോഗങ്ങളില്‍ നിന്നും,ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീന്‍ പിതാവിന്‍റെയും മകളുടെയും വിയോഗം മൂലം കൂടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,ഇരുവരുടെയും പരലോകജീവിതം പടച്ചതമ്പുരാന്‍ ധന്യമാക്കി കൊടുക്കട്ടെ ആമീന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (8 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (22 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends