Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ദോഹയില്‍ ഇനി കാര്യങ്ങള്‍ മാറി മറിയും... സൂചന നല്‍കി അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ കഅബി

04 FEBRUARY 2021 02:02 PM IST
മലയാളി വാര്‍ത്ത

വിരല്‍ തുമ്പിലെ വിസ്മങ്ങള്‍ സൈബര്‍ ലോകം നമുക്ക് സമ്മാനിച്ചതാണ്. പക്ഷെ വിരലൊന്ന് തെറ്റിയാല്‍ കാത്തിരിക്കുന്നത് വന്‍ അപകടമാണെന്ന് നമ്മള്‍ മറക്കരുത്. പറയുന്നത് ഇത്ര മാത്രം ദോഹയില്‍ ഇനി കാര്യങ്ങള്‍ മാറി മറിയും. സൂചന നല്‍കി അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ കഅബി വന്നു കഴിഞ്ഞു.

 

ഈയടുത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ കൂടാന്‍ കാരണം ഇന്റര്‍നെറ്റിന്റെ ഉപയോഗത്തില്‍ വന്ന വന്‍വര്‍ധനവാണ് എന്ന തിരിച്ചറിവാണ് പുതിയ ബോധവല്‍ക്കണത്തിനും തീരുമാനങ്ങള്‍ക്കും പിന്നില്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യം തടയല്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലെഫ്. എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ കഅബി പറഞ്ഞു.

 


ആഭ്യന്തരമന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്നുള്ള ഓണ്‍ലൈന്‍ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക്മെയില്‍ ചെയ്യാനോ ഇന്റര്‍നെറ്റോ മറ്റ് വിവരസാങ്കേതികവിദ്യയോ ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷത്തില്‍ കൂടാത്ത ജയില്‍ ശിക്ഷയോ ഒരുലക്ഷം റിയാലില്‍ കൂടാത്ത പിഴയോ ഒരുമിച്ചോ അതല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് അശ്രദ്ധമായി ഫോണുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കരുത്. കുട്ടികളുടെ ഫോണുകളില്‍ ദോഷകരമായ ആപ്പുകളോ മറ്റ് കാര്യങ്ങളോ ഉണ്ടോ എന്ന് കൃത്യമായി തുടര്‍ നിരീക്ഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ്, എ.ടി.എം തട്ടിപ്പുകേസുകള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലുണ്ട്. 2011 മുതലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാനായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ 100 ശതമാനമാണ് വിജയമെന്നും സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വിഭാഗം പറയുന്നു.

 

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറ്റേ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന് കീഴിലാണ് ഇ ആന്‍ഡ് സി.സി.സി.ഡി പ്രവര്‍ത്തിക്കുന്നത്. മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവയുമായി ബന്ധപ്പെട്ട അതോറിറ്റികളുമായി വകുപ്പിന് മികച്ച ബന്ധമാണുള്ളത്. തട്ടിപ്പുകളിലും മറ്റും ഉചിതമായ നടപടികള്‍ വളരെ നേരത്തെ സ്വീകരിക്കുന്നതിന് ഈ ബന്ധം സഹായകമാകുന്നുണ്ട്. തട്ടിപ്പ് ചെക്കുകളുമായി ബന്ധപ്പെട്ട കേസുകളും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിനു പുറത്തുനിന്നാണ് പലപ്പോഴും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends