Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഭാവിയുടെ മുഖമായി ദുബായിലെ റോബോ കഫേ..പാചകം മുതൽ വിളമ്പുന്നത് വരെ റോബോട്ടുകള്‍...കോഫി, ഹോട്ട് ചോക്ലേറ്റ്, പേസ്ട്രി ഏത് വേണമെങ്കിലും ഓർഡർ ചെയ്തോളൂ ... കൊണ്ടുതരാൻ റോബോ റെഡി

13 FEBRUARY 2021 04:45 PM IST
മലയാളി വാര്‍ത്ത

മനുഷ്യർക്ക് പകരം റോബോട്ടുകൾ ജോലി ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ച് ബിസിനസ് നടത്തുന്നതിനായി ദുബായിലെ റോബോ കഫേ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത് . സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി റോബോട്ടുകളാണ് ഇവിടെ ഓർഡറുകൾ എടുക്കുന്നതും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതും.

കോവിഡ് കാലത്ത് ഒട്ടേറെ പുതിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സഞ്ചാരികളുടെ മായികനഗരമായ ദുബായ് മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാന ആകര്‍ഷണമാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലുള്ള റോബോ കഫേ. റോബോട്ടുകളാണ് ഈ കഫേയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്.

ഭാവിയുടെ മുഖമാണ് 2020 ജൂണിൽ ആരംഭിച്ച റോബോ കഫേ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഈ കഫറ്റീരിയയിൽ മനുഷ്യരായ വെയിറ്റർമാരോ പാചകക്കാരോ ഇല്ല; എല്ലാ ജോലികളും ചെയ്യുന്നത് ജർമൻ നിർമിത റോബോട്ടുകളാണ്.

ഓർഡർ എടുത്ത് അതനുസരിച്ച് സാധനങ്ങൾ തയ്യാറാക്കി ഉപഭോക്താക്കളുടെ മേശപ്പുറത്ത് എത്തിക്കുന്നത് റോബോട്ടുകൾ ആണ് . കോവിഡ് ഭീതിക്കിടെ ഇത് നല്ലൊരു ആശയമാണെന്നാണ്‌ പൊതുവെയുള്ള അഭിപ്രായം . ഓർഡർ ചെയ്യുന്ന സാധനങ്ങൾ സൂക്ഷ്മതയോടെ വിതരണം ചെയ്യുന്നതിൽ റോബോട്ടുകൾ മിടുക്കന്മാരാണ്. അതിനാൽ റോബോ കഫേ എന്ന ഈ ആശയം ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ

റോബോട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സിനിമകളില്‍ ഒക്കെ കണ്ടിട്ടുള്ളത് പോലെ, മനുഷ്യരുടെ രൂപസാദൃശ്യമുള്ള യന്ത്രമനുഷ്യരാണ് നമ്മുടെ ഓര്‍മയിലെത്തുക. ഇവിടെ ഒരു യന്തിരൻ പ്രതീക്ഷിച്ചവർക്ക് നിരാശ ആയിരിക്കും ഫലം... . മൂന്നു റോബോട്ട് കൈകളാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആളുകള്‍ അവരുടെ മേശപ്പുറത്ത് വെച്ചിട്ടുള്ള സ്മാര്‍ട്ട്‌ സ്ക്രീനില്‍ ഓര്‍ഡര്‍ നല്‍കണം. അവ തരംതിരിച്ച് റോബോട്ടുകള്‍ അതാതിടങ്ങളില്‍ അല്‍പ്പസമയത്തിനുള്ളില്‍ത്തന്നെ ഭക്ഷണം എത്തിക്കും. കോഫികൾ, ഹോട്ട് ചോക്ലേറ്റ്, റാപ്പുകൾ, പേസ്ട്രികൾ എന്നിവയാണ് ഇവിടത്തെ സ്ഥിരം മെനുവിലുള്ളത്.

കോവിഡ് കാലത്ത് സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം സുരക്ഷിതത്വം കൂട്ടാന്‍ ഉതകുമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. ആളുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി മികച്ച രീതിയില്‍ ശാരീരിക അകലം പാലിക്കാനുമെല്ലാം റോബോട്ടുകളെ ഇങ്ങനെ ഉപയോഗിക്കുന്നത് വഴി സാധിക്കും.

റോബോട്ടുകൾക്ക് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോഴോ മേശകളും മറ്റും തുടക്കുന്നതിനും മാത്രമാണ് ഇവിടെ മനുഷ്യരുടെ ആവശ്യമുള്ളത്. മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നത് റോബോട്ടുകൾ തന്നെ.

ദക്ഷിണകൊറിയയിലും മനുഷ്യര്‍ക്ക് പകരം ഇങ്ങനെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. സിയോളിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം എത്തിക്കാനായി ട്രോളിയുടെ മാതൃകയില്‍ നിര്‍മ്മിച്ച 'കബെ' എന്ന് പേരുള്ള റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്.

ദക്ഷിണ കൊറിയൻ ടെലികോം കമ്പനിയായ കെടി കോർപ്പാണ് അഗ്ലിയോ കിം എന്ന ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. മനുഷ്യര്‍ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതലാണ് ഇത് തുടങ്ങിയത്.

1.25 മീറ്റർ ഉയരമുള്ള ഈ റോബോട്ടിൽ 30 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഫുഡ് ട്രേകളുണ്ട്. കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയം നടത്താനാവുന്ന ഒരു എൽസിഡി സ്ക്രീനും സ്പീക്കറും ഇതോടൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഒരേസമയം നാല് ടേബിളുകൾ വരെ ഭക്ഷണം എത്തിക്കാൻ ഇതിനു കഴിയും

ടച്ച് സ്ക്രീനിലൂടെ ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാം. തുടർന്നുള്ള കാര്യങ്ങൾ എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിച്ചിരിക്കും. ഓർഡറുകൾ പട്ടിക പ്രകാരം തരം തിരിച്ച് ചെറിയ സർവീസ് ബോട്ടിൽ സ്ഥാപിക്കും. തുടർന്ന് സർവീസ് ബോട്ട് ഉപഭോക്താവിന് മുന്നിൽ എത്തും

ദുബായ് സർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭത്തിന്റെ പിന്തുണയോടെ രണ്ടുവർഷം മുൻപാണ് റോബോ കഫേ ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends