Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'കോവിഡ് മൂലം മരണപ്പെട്ട ഓരോ പാവപ്പെട്ട പ്രവാസി കുടുംബത്തിനും പത്ത് ലക്ഷം രൂപാ വീതം ധനസഹായം നല്‍കണം.ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളുടെയും പുനരധിവാസത്തിന് വേണ്ട നടപടികള്‍ കെെകൊളളണം...' പ്രവാസികൾക്കായി കുറിപ്പ്

01 MARCH 2021 12:15 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് നിരവധി സ്വപ്‌നങ്ങൾ പേറി എത്തുന്ന പ്രവാസികൾക്ക് പലപ്പോഴും നിരാശാജനകമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. കഴിയുന്നവിധം പണിയെടുത്ത് ശിഷ്ടകാലം നാട്ടിൽ കുടുംബവുമായി താമസിക്കാം എന്ന വിധത്തിൽ നാട്ടിൽ എത്തുന്നവർ വീണ്ടും തിരികെ എത്തേണ്ട അവസ്ഥ. ഒരു തവണ ആ കുപ്പായം ധരിച്ചാൽ പിന്നെ അത് മാറ്റുവാൻ സാധിക്കില്ല എന്നതാണ്. ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് സാമ്പത്തികവും, മാനസികവുമായി ഏറ്റവും ദോഷകരമായി ബാധിച്ചത് നമ്മുടെ പ്രവാസി സഹോദരങ്ങളെയാണ്. സത്യത്തിൽ ഗൾഫ് മേഖലയിൽ സംഭവിക്കുന്നത് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഒരുപാട് പേര്‍ മരണത്തിന് കീഴടങ്ങുന്നു, അതോടപ്പം അവരുടെ സ്വപ്നങ്ങളും.

ഒരു ജോലിയെന്ന സ്വപ്നമായിട്ടാണ് കൂടൂതല്‍ പേരും പ്രവാസം ആരംഭിക്കുന്നത്. ഇന്നത്തെ കാലത്ത് ഗള്‍ഫില്‍ ഒരു ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാരൃമാണ് . ജോലിയുളളവരാകട്ടെ അവര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് സാമ്പത്തികവും, മാനസികവുമായി ഏറ്റവും ദോഷകരമായി ബാധിച്ചത് നമ്മുടെ പ്രവാസി സഹോദരങ്ങളെയാണ്. കേരളത്തിൽ നിന്നുള്ള പ്രവാസികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഈ ഘട്ടത്തിൽ താരതമ്യേന ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസികളാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കണക്ക് കൃത്യമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കെെവശമുണ്ടോയെന്ന് സംശയമാണ്. ഓരോ കുടുംബങ്ങളുടെയും അത്താണിയായിരുന്ന പ്രവാസികൾ കോവിഡ് മൂലം മരണപ്പെട്ടതോടുകൂടി കുടുംബത്തിന്റെ ഏകവരുമാന മാർഗം നഷ്ടപ്പെട്ടു അവർ അനാഥാരായിരിക്കുന്നു. ബാങ്കില്‍ നിന്ന് വീട് പണിക്ക് വായ്പ എടുത്ത തുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കയാണ് പല പ്രവാസി കുടുംബങ്ങളും.കോവിഡ് മൂലം മരണം സംഭവിച്ചതിനാല്‍ പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കാണുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏതൊരു പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെടുന്നവർക്ക് കിട്ടുന്ന ഒരു പരിഗണന പോലും പ്രവാസി കുടുംബങ്ങൾക്ക് ഇത് വരെ ലഭിച്ചിട്ടില്ല.

അതുപോലെ ജോലി നഷ്ടപ്പെട്ട്‌ തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണവും വളരെ വര്‍ദ്ധിച്ച് വരുന്നു. ജോലി നഷ്ടപ്പെട്ട തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന്‌ ഇനി എന്ത് ചെയ്യുവാന്‍ കഴിയും.കോവിഡ് മൂലം മരണപ്പെട്ട ഓരോ പാവപ്പെട്ട പ്രവാസി കുടുംബത്തിനും പത്ത് ലക്ഷം രൂപാ വീതം ധനസഹായം നല്‍കണം.ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളുടെയും പുനരധിവാസത്തിന് വേണ്ട നടപടികള്‍ കെെകൊളളണം.

ഈ ആവശ്യങ്ങള്‍ ഒക്കെ മുമ്പും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനവും നല്‍കിയിട്ടുളളതാണ്. ഇപ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കുന്നത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്തതിനാല്‍ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ വീണ്ടും ഞങ്ങളെ അന്വേഷിച്ച് വരും, അത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്.ഇനി വരാന്‍ പോകുന്ന സര്‍ക്കാര്‍ ഏത് പാര്‍ട്ടിയുമാകട്ടെ അവരുടെ പ്രകടന പത്രികയില്‍ ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തണം, വെറുതെ ഉള്‍പ്പെടുത്തിയാല്‍ മാത്രം പോരാ,നടപ്പിലാക്കുമെന്ന ഉറപ്പും ഞങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കണം.

ഓര്‍ക്കുക അധികാരികളെ ,പിറന്ന നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട് ഇവിടെത്തെ മരുഭൂമിയില്‍ ജോലി ചെയ്ത്.ഞങ്ങളുടെ കണ്ണുനീരിന്‍റെയും വിയർപ്പിന്‍റെയും ഫലമായിട്ടാണ് ഇന്നു കാണുന്ന വിധത്തിൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയും ജീവിത നിലവാരവും ഉയരാൻ കാരണമായെന്നുളളത് മറക്കണ്ട.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends