Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവിന് ദാരുണാന്ത്യം

04 MARCH 2021 07:37 AM IST
മലയാളി വാര്‍ത്ത

ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്‌സല്‍ (33) ആണ് മരിച്ചത്.


വാഹന ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ഉറയ്‌റ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ദമ്മാമില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെ ജൂദായിലാണ് അപകടം നടന്നത്. ഡൈനക്ക് പിറകില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്‌ലറിലിടിച്ച് മറിയുകയുമായിരുന്നു.

 



അഫ്‌സലിന്റെ മൃതദേഹം പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെഎംസിസി പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനന്തരനടപടികള്‍ സ്വീകരിച്ചുവരുന്നു.

നാലുമാസം മുമ്പാണ് അഫ്‌സല്‍ നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ്: ഹമീദ്, മാതാവ്: സുഹറാബി, ഭാര്യ: ശംന, മക്കള്‍: മുഹമ്മദ് അജ്‌നാസ്, ഫാത്തിമ തന്‍ഹ. സഹോദരന്‍: ഫൈസല്‍.




അതേസമയം നാലുദിവസത്തിനുമുമ്പ് സൗദി അറേബ്യയിലെ റിയാദ് - ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യമുണ്ടായി. ഇവരെ കൂടാതെ ഒരാള്‍ കൂടി അപകടത്തില്‍ മരിച്ചു. കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നഴ്സുമാരാണ് അപകടത്തില്‍ മരിച്ചത്.

കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍. അപകടത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍ പെട്ടത്.

 

അപകടത്തില്‍ മലയാളി നഴ്‌സുമാരെ കൂടാതെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഡ്രൈവര്‍ ആണ് മരണപ്പെട്ട മൂന്നാമത്തെയാള്‍. മലയാളികളായ മറ്റു രണ്ടു നഴ്‌സുമാരെയും തമിഴ്നാട്ടുകാരായ മൂന്ന് നഴ്സുമാരെയും പരിക്കുകളോടെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

ഇവരെ ത്വായിഫിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരുകയാണെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.




മൂന്നാം തീയതി സൌദിയിലെ റിയാദില്‍ എത്തി ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ജോലിക്ക് കയറേണ്ടിയിരുന്നവരാണ് അപകടത്തില്‍ പെട്ടത്. റിയാദിലെ ഹോട്ടലില്‍ ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ ജിദ്ദയിലേക്കു തിരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ത്വായിഫിന് സമീപം വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. നിയന്ത്രണം തെറ്റിയ മിനി ബസ് റോഡിന് അരികിലുള്ള താഴ്ചയിലേക്കു മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പൊലീസ് പറയുന്നു.

 

 

അമിത വേഗതയിലായിരുന്നതാണ് അപകടത്തിന്റെ ആഘാതം വലുതാക്കിയത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സമീപ വാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends